---
title: "എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ വയോധികൻ തൂങ്ങിമരിച്ച നിലയിൽ"
english_title: "Elderly man found hanging in LDF election committee office"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/352033/elderly-man-found-hanging-in-ldf-election-committee-office"
published_at: "2026-04-07T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d4b5ac9c40f_download_(2).jfif"
keywords: []
---

# എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ വയോധികൻ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** **വൈക്കം: **എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ് . തലയാഴം സ്വദേശിയായ കർഷകൻ മക്കൻ ചെല്ലപ്പൻ ആണ് മരിച്ചത്. തലയാഴത്തുള്ള സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫിസിന് മുന്നിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ സി.പി.ഐ അനുഭാവിയായിരുന്ന ഇദ്ദേഹം അടുത്തകാലത്തായി പാർട്ടിയെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. തന്റെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം സിപിഐ നേതാക്കൾ വഞ്ചിക്കുകയാണെന്നും പല ഘട്ടങ്ങളിലായി തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചതായും വീഡിയോയിൽ ആരോപിക്കുന്നു.

## Article Content

**വൈക്കം: **എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ് . തലയാഴം സ്വദേശിയായ കർഷകൻ മക്കൻ ചെല്ലപ്പൻ ആണ് മരിച്ചത്. തലയാഴത്തുള്ള സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫിസിന് മുന്നിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ സി.പി.ഐ അനുഭാവിയായിരുന്ന ഇദ്ദേഹം അടുത്തകാലത്തായി പാർട്ടിയെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. തന്റെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം സിപിഐ നേതാക്കൾ വഞ്ചിക്കുകയാണെന്നും പല ഘട്ടങ്ങളിലായി തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചതായും വീഡിയോയിൽ ആരോപിക്കുന്നു.

കൃഷി മന്ത്രി പി. പ്രസാദിനെ കാണാൻ പലതവണ ശ്രമിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ലെന്നും ചെല്ലപ്പൻ വീഡിയോയിൽ പറയുന്നുണ്ട്. 'സിപിഐയുടെ ഈ കൊടും വഞ്ചന നിങ്ങൾ തിരിച്ചറിയണം' എന്ന് അദ്ദേഹം വീഡിയോയിലൂടെ ആവശ്യപ്പെടുന്നു.

സംഭവത്തെത്തുടർന്ന് സ്ഥലത്ത് ബിജെപി, കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ജൈവ കർഷകനായ ചെല്ലപ്പൻ പക്ഷാഘാതം പിടിപെട്ട് വീൽചെയറിൽ ഇരുന്നാണ് കൃഷി കാര്യങ്ങൾ നോക്കിയിരുന്നത്. 1996 മുതലുള്ള രാഷ്ട്രീയ പകപോക്കലുകളെക്കുറിച്ചും നേതാക്കളുടെ കമ്മീഷൻ ഇടപാടുകളെക്കുറിച്ചും വീഡിയോയിൽ പരാമർശിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/352033/elderly-man-found-hanging-in-ldf-election-committee-office)