---
title: "മദ്യവിൽപ്പനക്കിടെ പ്രതി എക്സൈസുകാരെ കബിളിപ്പിച്ച് ഓടി രക്ഷപ്പെട്ടു"
english_title: "Liquor "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/351991/liquor"
published_at: "2026-04-07T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d492776c996_1000178896.jpg"
keywords: []
---

# മദ്യവിൽപ്പനക്കിടെ പ്രതി എക്സൈസുകാരെ കബിളിപ്പിച്ച് ഓടി രക്ഷപ്പെട്ടു

> **Lead Summary:** **തളിപ്പറമ്പ്: **എക്സൈസ് റേഞ്ച് അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അഷറഫ് . എം. വി യും പാർട്ടിയും ഇലക്ഷൻ സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഒടുവള്ളി തട്ട് എന്ന സ്ഥലത്ത് വെച്ച് ഇന്ത്യൻ നിർമിത വിദേശ മദ്യം സൂക്ഷിച്ചു വച്ച് വിൽപന നടത്തി വരവേ ആണ് ഒടുവളളിത്തട്ട് സ്വദേശി ഷിബു . കെ. എസ് . എന്നയാൾ എക്സൈസ് സംഘത്തിൻ്റ മുന്നിൽപെടുന്നത്.

## Article Content

**തളിപ്പറമ്പ്: **എക്സൈസ് റേഞ്ച് അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അഷറഫ് . എം. വി യും പാർട്ടിയും ഇലക്ഷൻ സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഒടുവള്ളി തട്ട് എന്ന സ്ഥലത്ത് വെച്ച് ഇന്ത്യൻ നിർമിത വിദേശ മദ്യം സൂക്ഷിച്ചു വച്ച് വിൽപന നടത്തി വരവേ ആണ് ഒടുവളളിത്തട്ട് സ്വദേശി ഷിബു . കെ. എസ് . എന്നയാൾ എക്സൈസ് സംഘത്തിൻ്റ മുന്നിൽപെടുന്നത്.

തുടർന്ന് മദ്യമുപേക്ഷിച്ച് എക്സൈസുകാരെ കബളിപ്പിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. എക്‌സൈസുകാർ പിന്തുടർന്ന് ഓടിയെങ്കിലും പിടികൂടാനായില്ല. പരിശോധനയിൽ 6.500 ലിറ്റർ മദ്യം കണ്ടെടുത്തിരുന്നു. ടിയാൻ്റെ പേരിൽ മദ്യവിൽപ്പനക്ക് ഒരു അബ്കാരി കേസെടുത്തു. പാർട്ടിയിൽ AEI ഗ്രേഡ് മനോഹരൻ. പി. പി പ്രിവേന്റീവ് ഓഫീസർ ഗ്രേഡ് നികേഷ് , കെ. വി. വനിത സിവിൽ എക്സ്സൈസ് ഓഫീസർ സുനിത. എം. വി സിവിൽ എക്സൈസ് ഓഫീസർ വിനീത്. പി. ആർ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/351991/liquor)