---
title: "മാതൃഭൂമി ദിനപത്രത്തിലെ പരസ്യം പി.കെ.ശ്യാമളയെ സ്ഥാനാര്‍ത്ഥിത്‌ലത്തില്‍ നിന്ന് അയോഗ്യയാക്കണമെന്ന് ആവശ്യം; ടി.കെ.ഗോവിന്ദന്‍ പരാതി നല്‍കി"
english_title: "TK Govindan files complaint"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/351928/tk-govindan-files-complaint"
published_at: "2026-04-06T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d3c9bee91d4_Untitled-2-web.jpg"
keywords: []
---

# മാതൃഭൂമി ദിനപത്രത്തിലെ പരസ്യം പി.കെ.ശ്യാമളയെ സ്ഥാനാര്‍ത്ഥിത്‌ലത്തില്‍ നിന്ന് അയോഗ്യയാക്കണമെന്ന് ആവശ്യം; ടി.കെ.ഗോവിന്ദന്‍ പരാതി നല്‍കി

> **Lead Summary:** **തളിപ്പറമ്പ്:** മാതൃഭൂമി ദിനപത്രത്തിലെ പരസ്യം പി.കെ.ശ്യാമളയെ സ്ഥാനാര്‍ത്ഥിത്‌ലത്തില്‍ നിന്ന് അയോഗ്യയാക്കണമെന്ന് യു.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍.

## Article Content

**തളിപ്പറമ്പ്:** മാതൃഭൂമി ദിനപത്രത്തിലെ പരസ്യം പി.കെ.ശ്യാമളയെ സ്ഥാനാര്‍ത്ഥിത്‌ലത്തില്‍ നിന്ന് അയോഗ്യയാക്കണമെന്ന് യു.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍.

മേല്‍ പരസ്യം ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനവും പൊതുസ്വത്ത് ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുകയും ചെയ്യുന്നതാണ്.ആയതിനാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരം പി.കെ.ശ്യാമളയുടെസ്ഥാനാര്‍ത്ഥിത്വത്തിന് അയോഗ്യത കല്പിക്കണമെന്നും പ്രസ്തുത പരസ്യത്തിന്റെ മുഴുവന്‍ ചിലവും തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തണമെന്നും കാണിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍, ജില്ലാ കലക്ടര്‍ റിട്ടേണിംഗ് ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.

കൂടാതെ മേല്‍ സഹകരണ സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ.ശ്യാമള തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇന്ന് ഏപ്രില്‍ ആറിന് മാതൃഭൂമി ദിനപത്രത്തില്‍ നാലു പേജ് പരസ്യമാണ് നല്‍കിയിട്ടുള്ളത്.മേല്‍ പരസ്യം നല്‍കിയത് മുല്ലക്കൊടി കോപ്പറേറ്റീവ് റൂറല്‍ ബാങ്ക്, പാപ്പിനിശ്ശേരി കോ-ഓപ്പറേറ്റീവ് ബാങ്ക, കുറ്റിയാട്ടൂര്‍ സഹകരണ ബാങ്ക്, പരിയാരം സര്‍വീസ് സഹകരണ ബാങ്ക്, മയ്യില്‍ സര്‍വീസ് സഹകരണ ബാങ്ക്, മോറാഴ-കല്യാശേരി സര്‍വീസ് സഹകരണ ബാങ്ക്, കുറുമാത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നീ ബാങ്കുകളാണ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

മേല്‍ സഹകരണ ബാങ്കുകള്‍ കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലും സഹായത്തിലും പ്രവര്‍ത്തിക്കുന്നവയാണ്.കൂടാതെ പ്രസ്തുത സഹകരണ സ്ഥാപനങ്ങള്‍ പൊതുജനങ്ങളുടെ ഓഹരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/351928/tk-govindan-files-complaint)