---
title: "അശ്രദ്ധമായി ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് പരിക്ക്: ബൈക്ക്കാരനെതിരെ കേസ്"
english_title: "Woman injured"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/351927/woman-injured"
published_at: "2026-04-06T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d3c91d37853_acci.jfif"
keywords: []
---

# അശ്രദ്ധമായി ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് പരിക്ക്: ബൈക്ക്കാരനെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ് : **അശ്രദ്ധമായി ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് പരിക്ക്: ബൈക്ക്കാരനെതിരെ കേസ്.കണ്ണാടിപ്പറമ്പ് പന്നിച്ചാൽ ഹൌസിൽ കെ കെ രസ്നക്കാണ് പരിക്കേറ്റത്. ഇക്കഴിഞ്ഞ മാർച്ച്‌ 27ന്നാണ് കേസിനാസ്പദമായ സംഭവം.

## Article Content

**തളിപ്പറമ്പ് : **അശ്രദ്ധമായി ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് പരിക്ക്: ബൈക്ക്കാരനെതിരെ കേസ്.കണ്ണാടിപ്പറമ്പ് പന്നിച്ചാൽ ഹൌസിൽ കെ കെ രസ്നക്കാണ് പരിക്കേറ്റത്. ഇക്കഴിഞ്ഞ മാർച്ച്‌ 27ന്നാണ് കേസിനാസ്പദമായ സംഭവം.

രസ്ന KL59Z3360 നമ്പർ സ്കൂട്ടർ ഓടിച്ചുകൊണ്ട് തളിപ്പറമ്പ് ഭാഗത്തു നിന്നും കണ്ണാടിപ്പറമ്പ് ഭാഗത്തേക്ക് പോകുന്നതിനിടെ ബാവുപ്പറമ്പ് ബസ് സ്റ്റോപ്പിന് സമീപം വെച്ച് തളിപ്പറമ്പ് ഭാഗത്തുനിന്നും മനുഷ്യജീവന് അപകടം വരുത്തക്ക വിധത്തിൽ അശ്രദ്ധമായി ഓടിച്ചു വന്ന KL59F1343 എന്ന നമ്പർ സ്കൂട്ടർ രസ്നയെ ഓവർ ടേക്ക് ചെയ്യുന്നതിനിടെ ഇടിക്കുകയും യുവതിക്ക് പരിക്കേൽക്കുകയുമായിരുന്നു. സംഭവത്തിൽ ബൈക്ക് ഡ്രൈവർക്കെതിരെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/351927/woman-injured)