---
title: "ബി ജെ പി സ്ഥാനാർഥിയുടെ പ്രചരണബോർഡുകളും കൊടി തോരണങ്ങളും നശിപ്പിച്ചു: രണ്ട് സി പി എം പ്രവർത്തകർക്കെതിരെ കേസ്"
english_title: "Case filed against two CPM workers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/351917/case-filed-against-two-cpm-workers"
published_at: "2026-04-06T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d3b412db682_images.jfif"
keywords: []
---

# ബി ജെ പി സ്ഥാനാർഥിയുടെ പ്രചരണബോർഡുകളും കൊടി തോരണങ്ങളും നശിപ്പിച്ചു: രണ്ട് സി പി എം പ്രവർത്തകർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **ബി ജെ പി സ്ഥാനാർഥിയുടെ പ്രചരണബോർഡുകളും കൊടി തോരണങ്ങളും നശിപ്പിച്ചു: രണ്ട് സി പി എം പ്രവർത്തകർക്കെതിരെ കേസ്. യുവമോർച്ച ജില്ലാ പ്രസിഡണ്ട് ഹരികൃഷ്ണൻ കെ കെയുടെ പരാതിയിൽ കുറ്റ്യേരി മാവിച്ചേരിയിലെ രാജേഷ്, ജയകൃഷ്ണൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്: **ബി ജെ പി സ്ഥാനാർഥിയുടെ പ്രചരണബോർഡുകളും കൊടി തോരണങ്ങളും നശിപ്പിച്ചു: രണ്ട് സി പി എം പ്രവർത്തകർക്കെതിരെ കേസ്. യുവമോർച്ച ജില്ലാ പ്രസിഡണ്ട് ഹരികൃഷ്ണൻ കെ കെയുടെ പരാതിയിൽ കുറ്റ്യേരി മാവിച്ചേരിയിലെ രാജേഷ്, ജയകൃഷ്ണൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

ഏപ്രിൽ ഒന്നിനും അഞ്ചാം തീയതിക്കും ഇടയിൽ കുറ്റിയരി മാവിച്ചേരി കണ്ണൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ യുവമോർച്ച പ്രവർത്തകർ സ്ഥാപിച്ച ബിജെപി സ്ഥാനാർത്ഥിയുടെ പ്രചരണ ബോർഡുകളും കൊടി തോരണങ്ങളും നശിപ്പിക്കുകയും സ്ഥലത്ത് രാഷ്ട്രീയ സംഘർഷം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ സിപിഎം പ്രവർത്തകർ 8000 രൂപയുടെ നാശനഷ്ടം വരുത്തി എന്നും ഹരികൃഷ്ണനെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി എന്നും പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/351917/case-filed-against-two-cpm-workers)