---
title: "വോട്ടുസഭ സംഘടിപ്പിച്ചു"
english_title: "Voting assembly organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/351746/voting-assembly-organized"
published_at: "2026-04-05T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d28a5455a35_Untitled-2-web.jpg"
keywords: []
---

# വോട്ടുസഭ സംഘടിപ്പിച്ചു

> **Lead Summary:** > കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം യുവജനവേദിയുടെ നേതൃത്വത്തിൽ K. K. ശ്രീധരൻ നമ്പ്യാരുടെ വീട്ടിൽ വോട്ടുസഭ സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് M. C. വിനതയുടെ അധ്യക്ഷതയിൽ "എന്റെ വോട്ട് എന്റെ അവകാശം"എന്ന വിഷയത്തെ ആസ്പദമാക്കി റിട്ടയേർഡ് ഡെപ്യൂട്ടി തഹസിൽദാർ പത്മനാഭൻ ഇരിണാവ് വോട്ടർ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.

## Article Content

> കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം യുവജനവേദിയുടെ നേതൃത്വത്തിൽ K. K. ശ്രീധരൻ നമ്പ്യാരുടെ വീട്ടിൽ വോട്ടുസഭ സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് M. C. വിനതയുടെ അധ്യക്ഷതയിൽ "എന്റെ വോട്ട് എന്റെ അവകാശം"എന്ന വിഷയത്തെ ആസ്പദമാക്കി റിട്ടയേർഡ് ഡെപ്യൂട്ടി തഹസിൽദാർ പത്മനാഭൻ ഇരിണാവ് വോട്ടർ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.

മുതിർന്ന വോട്ടർമാർ തെരഞ്ഞെടുപ്പ് ഓർമ്മകൾ പങ്കുവച്ചു. അനുബന്ധപരിപാടിയായി വോട്ടർമാർ വലിയ ക്യാൻവാസിൽ ഒപ്പ് രേഖപ്പെടുത്തി വോട്ടുത്സവത്തിൽ പങ്കാളികളായി . പ്രസ്തുത പരിപാടിക്ക് വായനശാല യുവജനവേദി സെക്രട്ടറി ഷിബിൻ. A. P. സ്വാഗതവും യുവജനവേദി പ്രസിഡന്റ് K. പ്രത്യുഷ് നന്ദിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/351746/voting-assembly-organized)