---
title: "മാണിയൂർ തണ്ടപ്പുറം എ.എൽ.പി സ്ക്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം സംഘടിപ്പിച്ചു"
english_title: "Maniyoor Thandappuram ALP School organized a platinum jubilee celebration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/351745/maniyoor-thandappuram-alp-school-organized-a-platinum-jubilee-celebration"
published_at: "2026-04-05T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d289c193182_news-card.jpg"
keywords: []
---

# മാണിയൂർ തണ്ടപ്പുറം എ.എൽ.പി സ്ക്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **മാണിയൂർ: **തണ്ടപ്പുറം എ.എൽ.പി.സ്ക്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം തളിപ്പറമ്പ് സൗത്ത് ബി.പി.സി എം.വി.നാരായണൻ മാസ്റ്റർ ഉൽഘാടനവും പൂർവ്വ അദ്ധ്യാപകരെ ആദരിക്കുകയും ചെയ്തു. സംഘാടക സമിതി, ചെയർമാൻ കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു. കലോൽസവ വിജയികളേയും വിവിധ സ്കോളർഷിപ്പ് നേടിയ കുട്ടികളേയും മുൻ പഞ്ചായത്ത് മെമ്പർ കെ.കെ.എം.ബഷീർ മാസ്റ്റർ അനുമോദിച്ചു. ഒ.ബാലകൃഷ്ണൻ മാസ്റ്റർ, അബ്ദുൾ സലാം മാസ്റ്റർ, പി.കെ.മുനീർ, കെ.വി.അബ്ദുൾ അസീസ് മുസ്ല്യാർ, കെ.കെ.ഷാജി, കെ.ഷാബു മാസ്റ്റർ, പി ടി എ പ്രസിഡണ്ട് ഡി.പി.റഷീദ മാനേജർ കെ.കെ.ഇസ്മായിൽ മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.വി.കെ.വിൻസി ടീച്ചർ സ്വാഗതം പറഞ്ഞു.

## Article Content

**മാണിയൂർ: **തണ്ടപ്പുറം എ.എൽ.പി.സ്ക്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം തളിപ്പറമ്പ് സൗത്ത് ബി.പി.സി എം.വി.നാരായണൻ മാസ്റ്റർ ഉൽഘാടനവും പൂർവ്വ അദ്ധ്യാപകരെ ആദരിക്കുകയും ചെയ്തു. സംഘാടക സമിതി, ചെയർമാൻ കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു. കലോൽസവ വിജയികളേയും വിവിധ സ്കോളർഷിപ്പ് നേടിയ കുട്ടികളേയും മുൻ പഞ്ചായത്ത് മെമ്പർ കെ.കെ.എം.ബഷീർ മാസ്റ്റർ അനുമോദിച്ചു. ഒ.ബാലകൃഷ്ണൻ മാസ്റ്റർ, അബ്ദുൾ സലാം മാസ്റ്റർ, പി.കെ.മുനീർ, കെ.വി.അബ്ദുൾ അസീസ് മുസ്ല്യാർ, കെ.കെ.ഷാജി, കെ.ഷാബു മാസ്റ്റർ, പി ടി എ പ്രസിഡണ്ട് ഡി.പി.റഷീദ മാനേജർ കെ.കെ.ഇസ്മായിൽ മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.വി.കെ.വിൻസി ടീച്ചർ സ്വാഗതം പറഞ്ഞു.

പൂർവ്വ വിദ്യാർത്ഥി സംഗമം പ്രണവ് പ്രസന്നൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.മുഹമ്മദലി അദ്ധ്യക്ഷ്യം വഹിച്ചു. കണ്ണോത്ത് ഇബ്രാഹിം, വി.കെ.എറമുള്ളാൻകുട്ടി എന്നിവർ സംസാരിച്ചു.കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.തുടർന്ന് വിദ്യാർത്ഥികളുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/351745/maniyoor-thandappuram-alp-school-organized-a-platinum-jubilee-celebration)