---
title: "ക്ഷേത്രപരിസരത്ത് കുലുക്കിക്കുത്ത് കളി: ഒരാൾ പിടിയിലായി, രണ്ട് പേർ ഓടി രക്ഷപ്പെട്ടു "
english_title: "Crime "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/351626/crime"
published_at: "2026-04-05T09:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d1d86d500c6_1000187504.jpg"
keywords: []
---

# ക്ഷേത്രപരിസരത്ത് കുലുക്കിക്കുത്ത് കളി: ഒരാൾ പിടിയിലായി, രണ്ട് പേർ ഓടി രക്ഷപ്പെട്ടു 

> **Lead Summary:** **തളിപ്പറമ്പ്: **ക്ഷേത്രപരിസരത്ത് കുലുക്കിക്കുത്ത് കളിയില്‍ ഏര്‍പ്പെട്ട സംഘത്തിലെ ഒരാള്‍ പോലീസ് പിടിയില്‍.പടപ്പേങ്ങാട് സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ നമ്പ്രാടത്ത് വീട്ടില്‍ എന്‍.ശ്രീജിത്തിനെയാണ്തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍ പിടികൂടിയത്.

## Article Content

**തളിപ്പറമ്പ്: **ക്ഷേത്രപരിസരത്ത് കുലുക്കിക്കുത്ത് കളിയില്‍ ഏര്‍പ്പെട്ട സംഘത്തിലെ ഒരാള്‍ പോലീസ് പിടിയില്‍.പടപ്പേങ്ങാട് സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ നമ്പ്രാടത്ത് വീട്ടില്‍ എന്‍.ശ്രീജിത്തിനെയാണ്തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍ പിടികൂടിയത്.

ഇന്ന് പുലര്‍ച്ചെ 12.10 നായിരുന്നു കേസിനാസ്പദമായ സംഭവം.പടപ്പേങ്ങാട് സോമേശ്വരി ക്ഷേത്രത്തിന് സമീപം റോഡരികില്‍ പൊതുസ്ഥലത്ത് കുലുക്കിക്കുത്ത് നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

കളിയില്‍ ഏര്‍പ്പെട്ടിരുന്ന രണ്ടംഗസംഘം പോലീസിനെ കണ്ട ഉടനെ ഓടിരക്ഷപ്പെട്ടു.1500 രൂപയും കളിസ്ഥലത്ത് നിന്ന് പോലീസ് പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/351626/crime)