---
title: "അശ്രദ്ധമായി വാഹനം ഓടിച്ച് വന്ന് മറ്റൊരു ബൈക്കിലിടിച്ച് അപകടം: യുവാവിന് പരിക്ക്"
english_title: "accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/351586/accident"
published_at: "2026-04-04T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d117f7313c7_Untitled-2-web.jpg"
keywords: []
---

# അശ്രദ്ധമായി വാഹനം ഓടിച്ച് വന്ന് മറ്റൊരു ബൈക്കിലിടിച്ച് അപകടം: യുവാവിന് പരിക്ക്

> **Lead Summary:** **പരിയാരം: **അശ്രദ്ധമായി വാഹനം ഓടിച്ച് വന്ന് മറ്റൊരു ബൈക്കിലിടിച്ച് അപകടം: യുവാവിന് പരിക്ക്. ബൈക്ക് ഡ്രൈവർക്കെതിരെ കേസ്. പിലാത്തറ ഫായിസ മൻസിലിൽ മുഫീദ് എം പിക്കാണ് പരിക്ക് പറ്റിയത്. ഇയാളുടെ പരാതിയിൽ KL13AB3582 നമ്പർ സ്കൂട്ടർ യാത്രക്കാരനെതിരെ കേസെടുത്തു.

## Article Content

**പരിയാരം: **അശ്രദ്ധമായി വാഹനം ഓടിച്ച് വന്ന് മറ്റൊരു ബൈക്കിലിടിച്ച് അപകടം: യുവാവിന് പരിക്ക്. ബൈക്ക് ഡ്രൈവർക്കെതിരെ കേസ്. പിലാത്തറ ഫായിസ മൻസിലിൽ മുഫീദ് എം പിക്കാണ് പരിക്ക് പറ്റിയത്. ഇയാളുടെ പരാതിയിൽ KL13AB3582 നമ്പർ സ്കൂട്ടർ യാത്രക്കാരനെതിരെ കേസെടുത്തു.

ഇക്കഴിഞ്ഞ മാർച്ച് 26ന് ഉച്ചയ്ക്ക് 12:30യോടെയാണ് അപകടം. KL86D4879 നമ്പർ സ്കൂട്ടറിൽ പിലാത്തറയിൽ നിന്നും മാതമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന മുഫീദിനെ കടന്നപ്പള്ളി പടിഞ്ഞാറേക്കര ബസ്റ്റോപ്പിനെ സമീപം വെച്ച് പബ്ലിക് റോഡിന് പുറത്തുനിന്നും അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുന്ന വിധത്തിലും ഓടിച്ചു വന്ന KL13AB3582 നമ്പർ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ബൈക്ക് സഹിതം റോഡിലേക്ക് തെറിച്ചുവീണ മുഫീദിന് പരിക്ക് പറ്റുകയും ചെയ്തു. സംഭവത്തിൽ സ്കൂട്ടർ യാത്രികനെതിരെ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/351586/accident)