---
title: " ബസ്സിടിച്ച് സ്കൂട്ടർ യാത്രികക്ക് പരിക്ക്, ബസ് ഡ്രൈവർക്കെതിരെ കേസ്"
english_title: "accident case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/351584/accident-case"
published_at: "2026-04-04T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d11742b1afa_acci.jfif"
keywords: []
---

#  ബസ്സിടിച്ച് സ്കൂട്ടർ യാത്രികക്ക് പരിക്ക്, ബസ് ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** **പരിയാരം: **ബസ്സിടിച്ച് സ്കൂട്ടർ യാത്രികക്ക് പരിക്ക്, ബസ് ഡ്രൈവർക്കെതിരെ കേസ്. . അന്നൂർ ശിവാമൃതം ഹൗസിൽ ദിവ്യ സുനിൽകുമാറിനാണ് പരിക്ക് പറ്റിയത്.

## Article Content

**പരിയാരം: **ബസ്സിടിച്ച് സ്കൂട്ടർ യാത്രികക്ക് പരിക്ക്, ബസ് ഡ്രൈവർക്കെതിരെ കേസ്. . അന്നൂർ ശിവാമൃതം ഹൗസിൽ ദിവ്യ സുനിൽകുമാറിനാണ് പരിക്ക് പറ്റിയത്.

ഇക്കഴിഞ്ഞ മാർച്ച് 24ന് രാവിലേ എട്ടരയോടെ KL86D8106 നമ്പർ സ്കൂട്ടറുമായി പയ്യന്നൂരിൽ നിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന ദിവ്യയുടെ വണ്ടിയുടെ പിറകിൽ കുപ്പം പഴയങ്ങാടി ജംഗ്ഷന് സമീപം വെച്ച് ചുടല ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് അശ്രദ്ധമായി പോവുകയായിരുന്ന KL59Z5400 നമ്പർ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ അടക്കം റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്ന ദിവ്യയ്ക്ക് പരിക്ക് പറ്റി. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/351584/accident-case)