---
title: "ടി കെ ഗോവിന്ദൻ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുസ്ലിം യൂത്ത് ലീഗ് ഇലക്ഷൻ ജംഗ്ഷൻ സംഘടിപ്പിച്ചു"
english_title: "Election Junction was organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/351483/election-junction-was-organized"
published_at: "2026-04-04T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0b0eded8b1_news-card.jpg"
keywords: []
---

# ടി കെ ഗോവിന്ദൻ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുസ്ലിം യൂത്ത് ലീഗ് ഇലക്ഷൻ ജംഗ്ഷൻ സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ:** നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ടി കെ ഗോവിന്ദൻ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലക്ഷൻ ജംഗ്ഷൻ സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ:** നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ടി കെ ഗോവിന്ദൻ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലക്ഷൻ ജംഗ്ഷൻ സംഘടിപ്പിച്ചു.

ലീഗ് ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച് തളിപ്പറമ്പ മാർക്കറ്റ്,മെയിൻ റോഡ്, കോർഡ് റോഡ്, ബസ്സ്റ്റാന്റ് എന്നിവിടങ്ങളിൽ വോട്ടർമാരോട് വോട്ട് അഭ്യർത്ഥന നടത്തി.യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ്‌ കെ. മുഹമ്മദ് അഷ്‌റഫിന്റെ അദ്ധ്യക്ഷതയിൽ മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് കെ കെ. ഷിനാജ് ഉദ്ഘാടനം നിർവഹിച്ചു.

മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്‌ ഉസ്മാൻ കൊമ്മച്ചി, മുനിസിപ്പൽ ജനറൽ സെക്രട്ടറി പി.എഇർഫാൻ, ട്രഷറർ അൻഷാദ് കെ എൻ, ഭാരവാഹികളായ ഫിയാസ് അള്ളാംകുളം, ഉമ്മർ കെഎസ്,എ.പി നാസർ,സി കെ മദനി,റഫീഖ് കെ. എസ്,നൗഫൽ സി പി, മുഹമ്മദ് കുഞ്ഞി കുപ്പം, സഫീർ കണ്ണങ്കീൽ, മുഫീദ് മുക്കോല തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/351483/election-junction-was-organized)