---
title: "എൽ ഡി എഫ് തെരഞ്ഞെടുപ്പ് റാലി തളിപ്പറമ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു"
english_title: "Chief Minister Pinarayi Vijayan inaugurated the LDF election rally in Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/351441/chief-minister-pinarayi-vijayan-inaugurated-the-ldf-election-rally-in-taliparamba"
published_at: "2026-04-04T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d087f79a970_news-card.jpg"
keywords: []
---

# എൽ ഡി എഫ് തെരഞ്ഞെടുപ്പ് റാലി തളിപ്പറമ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്: **എൽ.ഡി.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.സ്ഥാനാർഥി നിർണ്ണയം വരെ എൽ.ഡി.എഫിനോടൊപ്പം നിൽക്കുകയും അതേ സമയം തന്നെ മറ്റുള്ളവരുമായി ചേർന്ന് മുന്നണിയെ തകർക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്യുന്നത് വിശ്വാസവഞ്ചനയാണെന്നും ഇത്തരം അവസരവാദികളെ സ്ഥാനാർഥി ആക്കിയാൽ വോട്ട് നൽകാൻ യഥാർത്ഥ യു.ഡി.എഫ് പ്രവർത്തകർ പോലും തയ്യാറാകുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

## Article Content

**തളിപ്പറമ്പ്: **എൽ.ഡി.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.സ്ഥാനാർഥി നിർണ്ണയം വരെ എൽ.ഡി.എഫിനോടൊപ്പം നിൽക്കുകയും അതേ സമയം തന്നെ മറ്റുള്ളവരുമായി ചേർന്ന് മുന്നണിയെ തകർക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്യുന്നത് വിശ്വാസവഞ്ചനയാണെന്നും ഇത്തരം അവസരവാദികളെ സ്ഥാനാർഥി ആക്കിയാൽ വോട്ട് നൽകാൻ യഥാർത്ഥ യു.ഡി.എഫ് പ്രവർത്തകർ പോലും തയ്യാറാകുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

സ്ഥാനമോഹത്തിന് വേണ്ടി ചിലർ ചെളിക്കുണ്ടിൽ വീഴുന്ന ദയനീയ കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം പരിഹസിച്ചു.ചടങ്ങിൽ കെ.വി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സി.പി.എം നേതാക്കളായ പി. ജയരാജൻ, കെ.കെ. രാഗേഷ്, സ്ഥാനാർഥ പി.കെ. ശ്യാമള ,കെ.സി. സോമൻ,എ. പ്രദീപൻ തുടങ്ങിയവർ പങ്കെടുത്തു. കെ. സന്തോഷ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/351441/chief-minister-pinarayi-vijayan-inaugurated-the-ldf-election-rally-in-taliparamba)