---
title: "സംസ്ഥാനത്ത് അൾട്രാവയലറ്റ് കിരണങ്ങളുടെ അളവ് ഉയരുന്നു; അഞ്ചിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്"
english_title: "Ultraviolet radiation levels are rising in the state"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/351415/ultraviolet-radiation-levels-are-rising-in-the-state"
published_at: "2026-04-03T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cfde00bc9d1_Untitled-2-web.jpg"
keywords: []
---

# സംസ്ഥാനത്ത് അൾട്രാവയലറ്റ് കിരണങ്ങളുടെ അളവ് ഉയരുന്നു; അഞ്ചിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് കടുത്ത ചൂടിനൊപ്പം അള്‍ട്രാവയലറ്റ് (യുവി) കിരണങ്ങളുടെ തീവ്രതയും ഉയരുന്നതായി മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ ഭാഗങ്ങളില്‍ യുവി സൂചിക ഉയര്‍ന്ന നിലയില്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ചില ജില്ലകളില്‍ ജാഗ്രത ശക്തമാക്കി. കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി, മൂന്നാര്‍, തൃത്താല എന്നിവിടങ്ങളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. കൊട്ടാരക്കര, കളമശ്ശേരി, ഒല്ലൂര്‍, പൊന്നാനി, ബേപ്പൂര്‍, മാനന്തവാടി എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും നിലവിലുണ്ട്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് കടുത്ത ചൂടിനൊപ്പം അള്‍ട്രാവയലറ്റ് (യുവി) കിരണങ്ങളുടെ തീവ്രതയും ഉയരുന്നതായി മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ ഭാഗങ്ങളില്‍ യുവി സൂചിക ഉയര്‍ന്ന നിലയില്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ചില ജില്ലകളില്‍ ജാഗ്രത ശക്തമാക്കി. കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി, മൂന്നാര്‍, തൃത്താല എന്നിവിടങ്ങളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. കൊട്ടാരക്കര, കളമശ്ശേരി, ഒല്ലൂര്‍, പൊന്നാനി, ബേപ്പൂര്‍, മാനന്തവാടി എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും നിലവിലുണ്ട്.

ഉയര്‍ന്ന യുവി കിരണങ്ങള്‍ ശരീരത്തില്‍ നേരിട്ട് ഏല്‍ക്കുന്നത് സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്രപ്രശ്‌നങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജാഗ്രതാ നിര്‍ദേശങ്ങള്‍: പകല്‍ 10മുതല്‍ മൂന്നു വരെയുള്ള സമയത്ത് സൂര്യപ്രകാശം ഏറ്റവും തീവ്രമാകുന്നതിനാല്‍ ഈ സമയങ്ങളില്‍ പുറത്തു പോകുന്നത് പരമാവധി ഒഴിവാക്കണം. പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, മല്‍സ്യത്തൊഴിലാളികള്‍, യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ എന്നിവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. പുറത്ത് പോകുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുക. ശരീരം മൂടുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഉചിതമാണ്.

ഇടയ്ക്കിടെ തണലില്‍ വിശ്രമിക്കുകയും മതിയായ വെള്ളം കുടിക്കുകയും ചെയ്യണം. മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും യുവി സൂചിക സാധാരണയായി ഉയര്‍ന്നതായിരിക്കും. അതിനാല്‍ ഇത്തരം പ്രദേശങ്ങളില്‍ താമസിക്കുന്നവരും യാത്ര ചെയ്യുന്നവരും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/351415/ultraviolet-radiation-levels-are-rising-in-the-state)