---
title: "വിനോദയാത്രയ്ക്ക് എത്തിയ രണ്ട് വിദ്യാർത്ഥികൾ പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു "
english_title: "Two students died "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/351394/two-students-died"
published_at: "2026-04-03T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cfb8e17488e_1000447226.jpg"
keywords: []
---

# വിനോദയാത്രയ്ക്ക് എത്തിയ രണ്ട് വിദ്യാർത്ഥികൾ പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു 

> **Lead Summary:** വയനാട്: ബാവലി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അദിനാൻ , പതിമംഗലം സ്വദേശി ആഷിഖ് എന്നിവരാണ് മരിച്ചത്. കൊടുവള്ളി മസ്ജിദുൾ ഹസ്വ ഇശാ അത് സുന്ന ദർസിലെ വിദ്യാർത്ഥികളായിരുന്നു. ഇവർ വിനോദയാത്രക്ക് എത്തിയതായിരുന്നു. 

## Article Content

വയനാട്: ബാവലി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അദിനാൻ , പതിമംഗലം സ്വദേശി ആഷിഖ് എന്നിവരാണ് മരിച്ചത്. കൊടുവള്ളി മസ്ജിദുൾ ഹസ്വ ഇശാ അത് സുന്ന ദർസിലെ വിദ്യാർത്ഥികളായിരുന്നു. ഇവർ വിനോദയാത്രക്ക് എത്തിയതായിരുന്നു. 

മൂന്നു വിദ്യാർഥികൾ പുഴയിലെ ഒഴുക്കിൽപെടുകയായിരുന്നു. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. കുട്ടികളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/351394/two-students-died)