---
title: "ജില്ലാതല കവിതാരചനാ മത്സരം; കെ.വി.മെസ്നക്ക് ഒന്നാം സ്ഥാനം"
english_title: "K.V. Mesna wins first place in district-level poetry writing competition"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/351345/kv-mesna-wins-first-place-in-district-level-poetry-writing-competition"
published_at: "2026-04-03T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf856527c43_Untitled-2-web.jpg"
keywords: []
---

# ജില്ലാതല കവിതാരചനാ മത്സരം; കെ.വി.മെസ്നക്ക് ഒന്നാം സ്ഥാനം

> **Lead Summary:** **മയ്യിൽ: **കുറ്റ്യാട്ടൂർ എ.എൽ. പി.സ്കൂൾ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ജില്ലാതല കവിതാരചനാ മത്സരത്തിൽ കെ.വി. മെസ്ന ഒന്നാം സ്ഥാനം കരസ്ഥമാക്കി. തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ പ്ലസ് വൺ വിദ്യാർഥിനിയാണ്. മെസ്ന എഴുതിയ വിരൽ സദ്യ എന്ന കവിതയാണ് ഒന്നാം സ്ഥാനത്തിനായി പരിഗണിച്ചത്.

## Article Content

**മയ്യിൽ: **കുറ്റ്യാട്ടൂർ എ.എൽ. പി.സ്കൂൾ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ജില്ലാതല കവിതാരചനാ മത്സരത്തിൽ കെ.വി. മെസ്ന ഒന്നാം സ്ഥാനം കരസ്ഥമാക്കി. തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ പ്ലസ് വൺ വിദ്യാർഥിനിയാണ്. മെസ്ന എഴുതിയ വിരൽ സദ്യ എന്ന കവിതയാണ് ഒന്നാം സ്ഥാനത്തിനായി പരിഗണിച്ചത്.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കവിതാ രചനയിൽ തുടർച്ചയായി മൂന്ന് വർഷവും മെസ്ന എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്.മലയാള കാവ്യസാഹിതിയുടെ ഈ വർഷത്തെ സംസ്ഥാന കവിതാ പുരസ്കാരം ഉൾപ്പെടെ നിരവധി നേട്ടങ്ങൾ മെസ്ന ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്. കുറുമാത്തൂരിലെ അധ്യാപകരായ കെ.വി. മെസ്മറിൻ്റെയും കെ.കെ.ബീനയുടെയും മകളാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/351345/kv-mesna-wins-first-place-in-district-level-poetry-writing-competition)