---
title: "രാജരാജേശ്വരന്റെ അനുഗ്രഹം തേടി ആനന്ദ് അംബാനി തളിപ്പറമ്പിൽ, പൊന്നുംകുടം വെച്ച് തൊഴുതു അനുഗ്രഹം തേടി, ക്ഷേത്രത്തിലേക്ക് മൂന്ന് കോടി രൂപയുടെ ചെക്ക് കൈമാറി"
english_title: "Anand Ambani"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/351240/anand-ambani"
published_at: "2026-04-03T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf3c69b8f1f_news-card.jpg"
keywords: []
---

# രാജരാജേശ്വരന്റെ അനുഗ്രഹം തേടി ആനന്ദ് അംബാനി തളിപ്പറമ്പിൽ, പൊന്നുംകുടം വെച്ച് തൊഴുതു അനുഗ്രഹം തേടി, ക്ഷേത്രത്തിലേക്ക് മൂന്ന് കോടി രൂപയുടെ ചെക്ക് കൈമാറി

> **Lead Summary:** **തളിപ്പറമ്പ്:**റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ദ് അംബാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി.ഇന്നല രാത്രി 9 മണിയോടെയാണ് ആനന്ദ് അംബാനിഅടുത്ത സുഹൃത്തുക്കൾക്കൊപ്പംതളിപ്പറമ്പിൽ എത്തിയത്.

## Article Content

**തളിപ്പറമ്പ്:**റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ദ് അംബാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി.ഇന്നല രാത്രി 9 മണിയോടെയാണ് ആനന്ദ് അംബാനിഅടുത്ത സുഹൃത്തുക്കൾക്കൊപ്പംതളിപ്പറമ്പിൽ എത്തിയത്.

ക്ഷേത്ര സന്നിധിയിൽ ടി ടി കെ ദേവസ്വം പ്രസിഡൻ്റ് ടി.പി.വിനോദ് കുമാർ, ട്രസ്റ്റി അംഗങ്ങളായ സുബ്രഹ്മണ്യൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി,ടി.ടി. മാധവൻ, എക്സിക്യൂട്ടീവ് ഓഫീസർ കെ.പി.വിനയൻ എന്നിവർ ചേർന്ന് അതിഥികളെ സ്വീകരിച്ചു. തുടർന്ന് ക്ഷേത്രത്തിലെത്തി രാജരാജേശ്വരനെ പൊന്നിൻകുടം വെച്ച് തൊഴുത് അനുഗ്രഹം തേടി ഭണ്ഡാരത്തിൽ കാണിക്കയും അർപ്പിച്ചു. ക്ഷേത്രത്തിലേക്ക് 3 കോടി രൂപയുടെ ചെക്ക് പ്രസിഡന്റ് വിനോദ് ഏറ്റുവാങ്ങി.

ദേവസ്വത്തിൻ്റെ ഉപഹാരമായി രാജരാജേശ്വരൻ്റെ ഫോട്ടോ സമ്മാനിച്ചു.കണ്ണൂർ എയർപോർട്ടിൽ വന്നിറങ്ങിയ അനന്ത് അംബാനി റോഡ് മാർഗ്ഗം രാത്രി 9 മണിയോടെ ക്ഷേത്രത്തിലെത്തി.ഭഗവൽ ദർശന സായൂജ്യം നേടിയ സന്തോഷത്തിലാണ് ആനന്ദ് അംബാനി ക്ഷേത്രത്തിൽ നിന്ന് മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/351240/anand-ambani)