---
title: "ചേലേരിയിലും കമ്പിലിലും വോട്ടഭ്യർത്ഥിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ മാസ്റ്റർ"
english_title: "UDF candidate TK Govindan Master "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/351236/udf-candidate-tk-govindan-master"
published_at: "2026-04-03T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf3ad3a6347_news-card.jpg"
keywords: []
---

# ചേലേരിയിലും കമ്പിലിലും വോട്ടഭ്യർത്ഥിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ മാസ്റ്റർ

> **Lead Summary:** **കൊളച്ചേരി: **തളിപ്പറമ്പ് നിയോജകമണ്ഡലം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ മാസ്റ്റർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചേലേരി, കമ്പിൽ മേഖലകളിൽ പര്യടനം നടത്തി.

## Article Content

**കൊളച്ചേരി: **തളിപ്പറമ്പ് നിയോജകമണ്ഡലം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ മാസ്റ്റർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചേലേരി, കമ്പിൽ മേഖലകളിൽ പര്യടനം നടത്തി.

പ്രദേശത്തെ വിവിധ സ്ഥാപനങ്ങളിൽ നേരിട്ടെത്തിയാണ് അദ്ദേഹം വോട്ടർമാരുടെ പിന്തുണ തേടിയത്. കൊളച്ചേരി പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഈ മേഖലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കച്ചവട സ്ഥാപനങ്ങൾ, ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സ്ഥാനാർത്ഥി സന്ദർശനം നടത്തി. സ്ഥാപനങ്ങളിലെ ജീവനക്കാരോടും നാട്ടുകാരോടും വോട്ടഭ്യർത്ഥിച്ച അദ്ദേഹത്തിന് മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/351236/udf-candidate-tk-govindan-master)