---
title: "ടി കെ ഗോവിന്ദൻ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുസ്‌ലിം യൂത്ത് ലീഗ് ബുള്ളറ്റ് റൈഡ് നടത്തി"
english_title: "Muslim Youth League held a bullet ride"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/351196/muslim-youth-league-held-a-bullet-ride"
published_at: "2026-04-02T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce8124e6a47_news-card.jpg"
keywords: []
---

# ടി കെ ഗോവിന്ദൻ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുസ്‌ലിം യൂത്ത് ലീഗ് ബുള്ളറ്റ് റൈഡ് നടത്തി

> **Lead Summary:** നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ നിന്ന് യു ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ടി കെ ഗോവിന്ദൻ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബുള്ളറ്റ് റൈഡ് നടത്തി.

## Article Content

നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ നിന്ന് യു ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ടി കെ ഗോവിന്ദൻ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബുള്ളറ്റ് റൈഡ് നടത്തി.

കണ്ണൂർ ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എൻ എ. സിദ്ദിഖ് ഫ്ലാഗ് ഓഫ്‌ ചെയ്തു.മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് കെ മുഹമ്മദ്‌ അഷ്‌റഫ്‌, ജന.സെക്രട്ടറി പി എ ഇർഫാൻ, ട്രഷറർ കെ എൻ അൻഷാദ് മുനിസിപ്പൽ മുസ്‌ലിം ലീഗ് സെക്രട്ടറി കെ പി ലുക്മാൻ മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ഹനീഫ മദ്രസ, ഭാരവാഹികളായ മുഹമ്മദ്‌ കുഞ്ഞി കുപ്പം, എ പി. നാസർ, കെ എസ് റഫീഖ്,കെ എസ് ഉമ്മർ, ഫിയാസ് അള്ളാംകുളം, സഫീർ കണ്ണങ്കീൽ,സി കെ. മദനി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/351196/muslim-youth-league-held-a-bullet-ride)