---
title: "തളിപ്പറമ്പ് നിയോജകമണ്ഡലം സമഗ്ര വികസന സെമിനാറിലേക്ക് വ്യാപാരികളുടെ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് നിവേദനം നൽകി"
english_title: "Development Seminar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/351113/development-seminar"
published_at: "2026-04-02T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce1aa3a6423_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നിയോജകമണ്ഡലം സമഗ്ര വികസന സെമിനാറിലേക്ക് വ്യാപാരികളുടെ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് നിവേദനം നൽകി

> **Lead Summary:** **തളിപ്പറമ്പ്:** നിയോജകമണ്ഡലം സമഗ്ര സെമിനാറിൽ പങ്കെടുക്കുകയും വ്യാപാരികളും പൊതുജനങ്ങളും തളിപ്പറമ്പ് പട്ടണത്തിൽ പൊതുവായി അനുഭവിക്കുന്ന അനധികൃത പാർക്കിംഗ് പട്ടണത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് വേണ്ടിയിട്ടുള്ള ട്രാഫിക് സ്റ്റേഷൻ തളിപ്പറമ്പിൽ അനുവദിക്കുക, കംഫർട്ട് സ്റ്റേഷൻ ആധുനികവൽക്കരിക്കുക, കവലകളിലും റോഡ് സൈഡുകളിലുള്ള അനധികൃത വ്യാപാരം നിർത്തലാക്കുക, നഗരത്തിലെ ക്രമസമാധാനം, നിരീക്ഷണ ക്യാമറകളുടെ അപര്യാപ്തത തുടങ്ങിയ വിഷയങ്ങൾ തളിപ്പറമ്പിന്റെ സമഗ്ര വികസനത്തിന് അത്യാവശ്യമുള്ള കാര്യങ്ങളാണ്.

## Article Content

**തളിപ്പറമ്പ്:** നിയോജകമണ്ഡലം സമഗ്ര സെമിനാറിൽ പങ്കെടുക്കുകയും വ്യാപാരികളും പൊതുജനങ്ങളും തളിപ്പറമ്പ് പട്ടണത്തിൽ പൊതുവായി അനുഭവിക്കുന്ന അനധികൃത പാർക്കിംഗ് പട്ടണത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് വേണ്ടിയിട്ടുള്ള ട്രാഫിക് സ്റ്റേഷൻ തളിപ്പറമ്പിൽ അനുവദിക്കുക, കംഫർട്ട് സ്റ്റേഷൻ ആധുനികവൽക്കരിക്കുക, കവലകളിലും റോഡ് സൈഡുകളിലുള്ള അനധികൃത വ്യാപാരം നിർത്തലാക്കുക, നഗരത്തിലെ ക്രമസമാധാനം, നിരീക്ഷണ ക്യാമറകളുടെ അപര്യാപ്തത തുടങ്ങിയ വിഷയങ്ങൾ തളിപ്പറമ്പിന്റെ സമഗ്ര വികസനത്തിന് അത്യാവശ്യമുള്ള കാര്യങ്ങളാണ്.

ഇക്കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ നിവേദനം സമർപ്പിച്ചു. തളിപ്പറമ്പ് പട്ടണത്തിന്റെ പ്രതാപം വീണ്ടെടുക്കുന്ന രീതിയിൽ ആളുകളെ ആകർഷിക്കുന്നതിന് വേണ്ടിയിട്ടുള്ള എല്ലാ പദ്ധതികൾക്കും നാടിന്റെ വികസനത്തിനും കഴിഞ്ഞകാലങ്ങളിലുള്ള പോലെ തന്നെ വ്യാപാരികളുടെ സഹകരണം ഉണ്ടാവും എന്നും ഉറപ്പുനൽകി. നിവേദക സംഘത്തിൽ തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് കെ എസ് റിയാസ്, ജനറൽ സെക്രട്ടറി വി താജുദ്ദീൻ, ട്രഷറർ ടി ജയരാജ്, യൂത്ത് വിംഗ് കോഡിനേറ്റർ കെ കെ നാസർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/351113/development-seminar)