---
title: "അക്ഷരലോകത്ത് വിസ്മയമായി മൂന്നാം ക്ലാസുകാരി; മറിയംബിയുടെ 'ചിറകുള്ള കിനാവുകൾ' പ്രകാശനം ചെയ്തു"
english_title: " Mariambi's book was released"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/351056/mariambis-book-was-released"
published_at: "2026-04-02T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cdece57137f_news-card.jpg"
keywords: []
---

# അക്ഷരലോകത്ത് വിസ്മയമായി മൂന്നാം ക്ലാസുകാരി; മറിയംബിയുടെ 'ചിറകുള്ള കിനാവുകൾ' പ്രകാശനം ചെയ്തു

> **Lead Summary:** **ചപ്പാരപ്പടവ്:** വലിയ സ്വപ്നങ്ങളും കുഞ്ഞുഭാവനകളും കോർത്തിണക്കി ചപ്പാരപ്പടവ് എ.എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി മറിയംബി എം.എ രചിച്ച 'ചിറകുള്ള കിനാവുകൾ' എന്ന പുസ്തകം പ്രകാശനം ചെയ്തു. സ്കൂൾ അങ്കണത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ തളിപ്പറമ്പ് നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. മനോജ് പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചു. മറിയംബിയുടെ ഈ പുസ്തകരചന കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന സർഗ്ഗാത്മകമായ കഴിവുകളെ വെളിച്ചത്തു കൊണ്ടുവരുന്നതിന്റെ ഉത്തമ മാതൃകയാണ്. ഇത് സഹപാഠികൾക്കും മറ്റ് കുട്ടികൾക്കും വലിയൊരു പ്രചോദനമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

## Article Content

**ചപ്പാരപ്പടവ്:** വലിയ സ്വപ്നങ്ങളും കുഞ്ഞുഭാവനകളും കോർത്തിണക്കി ചപ്പാരപ്പടവ് എ.എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി മറിയംബി എം.എ രചിച്ച 'ചിറകുള്ള കിനാവുകൾ' എന്ന പുസ്തകം പ്രകാശനം ചെയ്തു. സ്കൂൾ അങ്കണത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ തളിപ്പറമ്പ് നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. മനോജ് പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചു. മറിയംബിയുടെ ഈ പുസ്തകരചന കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന സർഗ്ഗാത്മകമായ കഴിവുകളെ വെളിച്ചത്തു കൊണ്ടുവരുന്നതിന്റെ ഉത്തമ മാതൃകയാണ്. ഇത് സഹപാഠികൾക്കും മറ്റ് കുട്ടികൾക്കും വലിയൊരു പ്രചോദനമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കുട്ടികളുടെ ഭാവനാലോകത്തെയും സ്വപ്നങ്ങളെയും കോർത്തിണക്കി തയ്യാറാക്കിയ ഈ പുസ്തകം ജയനാദം പബ്ലിക്കേഷൻസാണ് പുറത്തിറക്കിയിരിക്കുന്നത്. ചടങ്ങിൽ ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീറ പി അധ്യക്ഷത വഹിച്ചു. ചപ്പാരപ്പടവ് എച്ച്.എസ്.എസ് മാനേജർ എം. അസൈനാർ ഹാജി പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു. ഹെഡ്‌മിസ്ട്രേസ് സായിദ പി പി, പി ടി എ പ്രസിഡന്റ് കെ മമ്മു, എൻ എ ഖാലിദ് പൊവ്വൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/351056/mariambis-book-was-released)