---
title: "ഇരിണാവ് പി. കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു.പി. സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു "
english_title: "annual celebration and farewell."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/351050/annual-celebration-and-farewell"
published_at: "2026-04-02T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cdeb171d5b6_Untitled-2-web.jpg"
keywords: []
---

# ഇരിണാവ് പി. കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു.പി. സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു 

> **Lead Summary:** **ഇരിണാവ് :** പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു. പി. സ്കൂൾ 102-ാം വാർഷികാ ഘോഷവും 35 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന പി.വി.ബിന്ദു ടീച്ചർക്കുള്ള യാത്രയയപ്പുസമ്മേളനവും സ്കൂൾ വികസന സമിതി ചെയർമാൻ പി.ഗോവിന്ദൻ്റെ അധ്യക്ഷതയിൽ കെ.സി. ഹരികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയും വിവിധ സ്കോളർഷിപ്പ് നേടിയ കുട്ടികളെയും കണ്ണൂർ ഡി.പി.ഒ ശ്രീ. രാജേഷ് കടന്നപ്പള്ളി അനുമോദിച്ചു. സ്കൂൾ സീനിയർ അസിസ്റ്റൻ്റ്പി.ഉമ റിപ്പോർട്ട് അവതരിപ്പിച്ചു.

## Article Content

**ഇരിണാവ് :** പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു. പി. സ്കൂൾ 102-ാം വാർഷികാ ഘോഷവും 35 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന പി.വി.ബിന്ദു ടീച്ചർക്കുള്ള യാത്രയയപ്പുസമ്മേളനവും സ്കൂൾ വികസന സമിതി ചെയർമാൻ പി.ഗോവിന്ദൻ്റെ അധ്യക്ഷതയിൽ കെ.സി. ഹരികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയും വിവിധ സ്കോളർഷിപ്പ് നേടിയ കുട്ടികളെയും കണ്ണൂർ ഡി.പി.ഒ ശ്രീ. രാജേഷ് കടന്നപ്പള്ളി അനുമോദിച്ചു. സ്കൂൾ സീനിയർ അസിസ്റ്റൻ്റ്പി.ഉമ റിപ്പോർട്ട് അവതരിപ്പിച്ചു.

ടി. ചന്ദ്രൻ, പി.കെ. വത്സലൻ, പി.വി. സക്കറിയ , മദർ പിടിഎ പ്രസിഡണ്ട് പി.സുബൈദ എന്നിവർ ആശംസ പ്രസംഗം നടത്തി. സ്കൂൾ മാനേജർ പി.രഘു സന്നിഹിതനായി. സംഘാടക സമിതി ചെയർമാൻ എം.ബാലകൃഷ്ണൻ സ്വാഗതവും പി.ടി.എ. പ്രസിഡണ്ട് കെ.വി. വിജേഷ് നന്ദിയും പറഞ്ഞു. സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ പൂർവ്വവിദ്യാർത്ഥികൾ രക്ഷിതാക്കൾ എന്നിവരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/351050/annual-celebration-and-farewell)