---
title: "സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷക്ക് അശ്ലീല സന്ദേശം അയച്ച മുയ്യം സ്വദേശി അറസ്റ്റില്‍"
english_title: "Muiyam native arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/351003/muiyam-native-arrested"
published_at: "2026-04-01T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cd164bca8ed_Untitled-2-web.jpg"
keywords: []
---

# സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷക്ക് അശ്ലീല സന്ദേശം അയച്ച മുയ്യം സ്വദേശി അറസ്റ്റില്‍

> **Lead Summary:** **തളിപ്പറമ്പ്: **സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ പി.സതിദേവിക്ക് വാട്സ്ആപ്പ് വഴി അശ്ലീലസന്ദേശങ്ങള്‍ അയച്ച യുവാവ് പിടിയില്‍.മുയ്യം സ്വദേശി പുത്തന്‍വീട്ടില്‍ ജഗദീഷിനെയാണ്തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**തളിപ്പറമ്പ്: **സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ പി.സതിദേവിക്ക് വാട്സ്ആപ്പ് വഴി അശ്ലീലസന്ദേശങ്ങള്‍ അയച്ച യുവാവ് പിടിയില്‍.മുയ്യം സ്വദേശി പുത്തന്‍വീട്ടില്‍ ജഗദീഷിനെയാണ്തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ മുയ്യത്തെത്തിയാണ് പിടികൂടിയത്.ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.ജഗദീഷിന്റെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരവധി സ്ത്രീകള്‍ക്ക് സമാനമായി അശ്ലീലസന്ദേശം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/351003/muiyam-native-arrested)