---
title: "മുൻ ഭാര്യയെ തടഞ്ഞുനിർത്തി മർദ്ദിക്കുകയും ചീത്ത വിളിക്കുകയും ചെയ്ത യുവാവിനെതിരെ കേസ്"
english_title: "Case filed against man "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/350881/case-filed-against-man"
published_at: "2026-04-01T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cc9867559a1_images.jfif"
keywords: []
---

# മുൻ ഭാര്യയെ തടഞ്ഞുനിർത്തി മർദ്ദിക്കുകയും ചീത്ത വിളിക്കുകയും ചെയ്ത യുവാവിനെതിരെ കേസ്

> **Lead Summary:** **പഴയങ്ങാടി:** നിയമപരമായി ബന്ധം വേര്‍പെടുത്തിയ മുന്‍ ഭാര്യയെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്തതിന് പോലീസ് കേസെടുത്തു.പഴയങ്ങാടി റെയില്‍വെ സ്‌റ്റേഷന് സമീപത്തെ ഉന്നത്തില്‍ വീട്ടില്‍ പി.അരുണിന്‍രെപേരിലാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്.

## Article Content

**പഴയങ്ങാടി:** നിയമപരമായി ബന്ധം വേര്‍പെടുത്തിയ മുന്‍ ഭാര്യയെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്തതിന് പോലീസ് കേസെടുത്തു.പഴയങ്ങാടി റെയില്‍വെ സ്‌റ്റേഷന് സമീപത്തെ ഉന്നത്തില്‍ വീട്ടില്‍ പി.അരുണിന്‍രെപേരിലാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്.

മാര്‍ച്ച് 30 ന് രാത്രി ഒന്‍പതരക്കായിരുന്നു കേസിനാസ്പദമായ സംഭവം.അരുണിന്റെ മുന്‍ ഭാര്യ അതിയടം വീരന്‍ചിറയിലെ നീലാങ്കോല്‍ വീട്ടില്‍ സി.വി.രാമചന്ദ്രന്റെ മകള്‍ എന്‍.രസിതയെ(30)നെരുവമ്പ്രം യു.പി.സ്‌ക്കൂളിലെവാര്‍ഷികപരിപാടിക്കിടെ മുന്‍ വിരോധം വെച്ച് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്തുവെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/350881/case-filed-against-man)