---
title: "കെ.പി.എസ്.ടി.എ. യാത്രയയപ്പ് നൽകി "
english_title: "kpsta taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/350830/kpsta-taliparamba"
published_at: "2026-03-31T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cbd83e05ef1_newwww-copy.jpg"
keywords: []
---

# കെ.പി.എസ്.ടി.എ. യാത്രയയപ്പ് നൽകി 

> **Lead Summary:** തളിപ്പറമ്പ് :കെ. പി .എസ്. ടി. എ .തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. തളിപ്പറമ്പ് പ്രസ്സ് ഫോറം ഹാളിൽ നടന്ന ചടങ്ങ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പി.ഹരിലാൽ ഉദ്ഘാടനം ചെയ്തു.

## Article Content

തളിപ്പറമ്പ് :കെ. പി .എസ്. ടി. എ .തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. തളിപ്പറമ്പ് പ്രസ്സ് ഫോറം ഹാളിൽ നടന്ന ചടങ്ങ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പി.ഹരിലാൽ ഉദ്ഘാടനം ചെയ്തു.

സ്റ്റിബി കെ.സൈമൺ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി.സുനിൽകുമാർ മുഖ്യ ഭാഷണം നടത്തി. കെ.എം. ബിന്ദു, പി. വി. സജീവൻ ,എസ്.പി.സജിൻ, വി.ബി.കുബേരൻ നമ്പൂതിരി, രമേശൻ കാന, എസ്.ജെ.ഷീല, ടി.പി.പ്രഭാകരൻ, സംസാരിച്ചു. ടി. അംബരീഷ് സ്വാഗതവും കെ. പി.വിജേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/350830/kpsta-taliparamba)