---
title: "മൊറാഴയുടെ ആഘോഷമായി ‘ഗാല 2026’"
english_title: "gala_2026"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/350823/gala_2026"
published_at: "2026-03-31T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cbcc50367f9_newwww.jpg"
keywords: []
---

# മൊറാഴയുടെ ആഘോഷമായി ‘ഗാല 2026’

> **Lead Summary:** മൊറാഴ: മൊറാഴ എ യു പി സ്ക്കൂളിൻ്റെ 128-ാം വാർഷിക ആഘോഷം‘ഗാല 2026’ മൊറാഴ നാടിൻ്റെ ആഘോഷമായി മാറി. സ്കൂൾ പിടിഎ പ്രസിഡണ്ട് ഇ രാജീവൻ അധ്യക്ഷത വഹിച്ച ചടങ്ങ് ആന്തൂർ നഗരസഭ ചെയർപേഴ്സൺ വി. സതീദേവി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാതാരം സന്തോഷ് കീഴാറ്റൂർ, ഫ്ലവേഴ്സ് ടോപ് സിംഗർ ഫൈനലിസ്റ്റ് ശ്രീലക്ഷ്മി തുടങ്ങിയവർ വിശിഷ്ടാതിഥികളായി. സ്കൂൾ ഹെഡ്മിസ്ട്രസ് എംവി സുനിത സ്വാഗതം പറഞ്ഞു.

## Article Content

മൊറാഴ: മൊറാഴ എ യു പി സ്ക്കൂളിൻ്റെ 128-ാം വാർഷിക ആഘോഷം‘ഗാല 2026’ മൊറാഴ നാടിൻ്റെ ആഘോഷമായി മാറി. സ്കൂൾ പിടിഎ പ്രസിഡണ്ട് ഇ രാജീവൻ അധ്യക്ഷത വഹിച്ച ചടങ്ങ് ആന്തൂർ നഗരസഭ ചെയർപേഴ്സൺ വി. സതീദേവി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാതാരം സന്തോഷ് കീഴാറ്റൂർ, ഫ്ലവേഴ്സ് ടോപ് സിംഗർ ഫൈനലിസ്റ്റ് ശ്രീലക്ഷ്മി തുടങ്ങിയവർ വിശിഷ്ടാതിഥികളായി. സ്കൂൾ ഹെഡ്മിസ്ട്രസ് എംവി സുനിത സ്വാഗതം പറഞ്ഞു.

തളിപ്പറമ്പ് സൗത്ത് ബിപിസി എം വി നാരായണൻ മാസ്റ്റർ കുട്ടികൾക്കുള്ള എൻഡോമെന്റുകളും വിവിധ സ്കോളർഷിപ്പുകളും വിതരണം ചെയ്തു. മാനേജർ എംപി സുരേഷ് കുമാർ, മാനേജ്മെന്റ് പ്രതിനിധി പി സി ഗോവിന്ദൻ നമ്പ്യാർ, മദർ പിടിഎ പ്രസിഡണ്ട് അഖില ജ്യോതിഷ് തുടങ്ങിയവർ സംസാരിച്ചു.

കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സ്കൂൾ ജീവനക്കാരുടെയും വിവിധ നൃത്ത നൃത്ത്യങ്ങളും കലാപരിപാടികളും, പ്രശസ്ത മോഡൽ തീർത്ഥ മഹേഷിൻ്റെ നേതൃത്വത്തിൽ കുട്ടികൾ അവതരിപ്പിച്ച ഫാഷൻ ഷോയും മലപ്പുറത്തെ ദോസ്തി ലൈറ്റ്& സൗണ്ടിന്റെ സാങ്കേതിക മികവും ആയിരക്കണക്കിന് കാണികളും പരിപാടിയുടെ വൻ വിജയത്തിന് കാരണമായി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/350823/gala_2026)