---
title: "ബസ് യാത്രക്കിടയിൽ യുവതിയുടെ സ്വർണമാല കവർന്നതായി പരാതി "
english_title: "Gold theft"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/35067/gold-theft"
published_at: "2022-03-31T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6245dce05ef92_Theft.jpg"
keywords: []
---

# ബസ് യാത്രക്കിടയിൽ യുവതിയുടെ സ്വർണമാല കവർന്നതായി പരാതി 

> **Lead Summary:** പരിയാരം : ബസ് യാത്രക്കിടെ യുവതിയുടെ ബാഗിൽ സൂക്ഷിച്ച സ്വർണ്ണമാല കവർന്നതായി പരാതി. ധർമ്മശാല ഒഴക്രോം സ്വദേശിനി പൂരക്കടവത്ത് ഹൗസിൽ ഷൈലജ യുടെ നാലേമുക്കാൽ പവൻ്റെ മാലയാണ് മോഷണം പോയത്.

## Article Content

പരിയാരം : ബസ് യാത്രക്കിടെ യുവതിയുടെ ബാഗിൽ സൂക്ഷിച്ച സ്വർണ്ണമാല കവർന്നതായി പരാതി. ധർമ്മശാല ഒഴക്രോം സ്വദേശിനി പൂരക്കടവത്ത് ഹൗസിൽ ഷൈലജ യുടെ നാലേമുക്കാൽ പവൻ്റെ മാലയാണ് മോഷണം പോയത്.

ഇക്കഴിഞ്ഞ24 ന് പിലാത്തറയിൽ നിന്നും ധർമ്മശാലയിലേക്കുള്ള യാത്രക്കിടെയാണ് ബേഗിൽ സൂക്ഷിച്ച ആഭരണം മോഷണം പോയതെന്ന് പരിയാരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/35067/gold-theft)