---
title: "അശ്രദ്ധമായി ബൈക്കോടിച്ച് ദമ്പതികളെ ഇടിച്ചു വീഴ്ത്തിയ ആൾക്കെതിരെ കേസ്"
english_title: "Case filed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/350607/case-filed"
published_at: "2026-03-30T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca34be20e8e_acci.jfif"
keywords: []
---

# അശ്രദ്ധമായി ബൈക്കോടിച്ച് ദമ്പതികളെ ഇടിച്ചു വീഴ്ത്തിയ ആൾക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്; **ദമ്പതികളെ ഇടിച്ചുവീഴ്ത്തിയ ബൈക്ക് യാത്രികന്റെ പേരില്‍ പോലീസ് കേസെടുത്തു.കെ.എല്‍-59-സി-2253 മോട്ടോര്‍സൈക്കിള്‍ യാത്രക്കാരന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.ചപ്പാരപ്പടവ് ചീനായി പുതിയപുരയില്‍ വീട്ടില്‍ റഷീദ് മാനാട്, ഭാര്യ ജമീലഎന്നിവര്‍ക്കാണ് പരിക്കേറ്റത്.

## Article Content

**തളിപ്പറമ്പ്; **ദമ്പതികളെ ഇടിച്ചുവീഴ്ത്തിയ ബൈക്ക് യാത്രികന്റെ പേരില്‍ പോലീസ് കേസെടുത്തു.കെ.എല്‍-59-സി-2253 മോട്ടോര്‍സൈക്കിള്‍ യാത്രക്കാരന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.ചപ്പാരപ്പടവ് ചീനായി പുതിയപുരയില്‍ വീട്ടില്‍ റഷീദ് മാനാട്, ഭാര്യ ജമീലഎന്നിവര്‍ക്കാണ് പരിക്കേറ്റത്.

മാര്‍ച്ച്-3 ന് വൈകുന്നേരം മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.കെ.എല്‍-59 എന്‍-2936 നമ്പര്‍ മോട്ടോര്‍ സൈക്കിളില്‍ ഇരുവരും മംഗര ഭാഗത്തുനിന്നും ചപ്പാരപ്പടവ് ഭാഗത്തേക്ക് പോകവെചപ്പാരപ്പടവ് എം.എ.എച്ച് ആശുപത്രിയുടെ സമീപം വെച്ച് അമിതവേഗതയില്‍ അശ്രദ്ധമായി വന്ന കെ.എല്‍-59-സി-2253 മോട്ടോര്‍സൈക്കിള്‍ ഇരുവരേയും ഇടിച്ചുവീഴ്ത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/350607/case-filed)