---
title: "ഉത്സവ എഴുന്നള്ളത്തിന് കടന്ന് പോകാൻ കിളച്ചിട്ട ടാറിംഗ് റോഡിൽ കാർപ്പറ്റ് വിരിച്ച് നല്കി സന്നദ്ധ സംഘടനയായ കൊട്ടാരം ബ്രദർസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് "
english_title: "roadwork"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/350604/roadwork"
published_at: "2026-03-30T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca3257553ef_news-card.jpg"
keywords: []
---

# ഉത്സവ എഴുന്നള്ളത്തിന് കടന്ന് പോകാൻ കിളച്ചിട്ട ടാറിംഗ് റോഡിൽ കാർപ്പറ്റ് വിരിച്ച് നല്കി സന്നദ്ധ സംഘടനയായ കൊട്ടാരം ബ്രദർസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് 

> **Lead Summary:** **തളിപ്പറമ്പ: ഉത്സവ എഴുന്നള്ളത്തിന് കടന്ന് പോകാൻ കിളച്ചിട്ട ടാറിംഗ് റോഡിൽ കാർപ്പറ്റ് വിരിച്ച് നല്കി സന്നദ്ധ സംഘടനയായ കൊട്ടാരം ബ്രദർസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്. **തളിപ്പറമ്പിൻ്റെ ഹൃദയഭാഗത്ത് പൂക്കോത്ത് തെരുവിലാണ് സംഭവം.ഇൻറർലോക്ക് പാകാൻ മാസങ്ങൾക്ക് മുമ്പാണ് ടാറിംഗ് റോഡ് കിളച്ചിട്ടത്.കിളിച്ചിട്ട റോഡിൽ ഇളകി കിടക്കുന്ന ടാറിംഗ് നടത്തിയ ജില്ലകൾ മാറ്റാത്തെ ഇതിൻ്റെ മുകളിൽ ഇൻ്റർലേക്ക് ചെയ്യാൻ കോൺട്രാക്ടർ മുതിർന്നപ്പോൾ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.

## Article Content

**തളിപ്പറമ്പ: ഉത്സവ എഴുന്നള്ളത്തിന് കടന്ന് പോകാൻ കിളച്ചിട്ട ടാറിംഗ് റോഡിൽ കാർപ്പറ്റ് വിരിച്ച് നല്കി സന്നദ്ധ സംഘടനയായ കൊട്ടാരം ബ്രദർസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്. **തളിപ്പറമ്പിൻ്റെ ഹൃദയഭാഗത്ത് പൂക്കോത്ത് തെരുവിലാണ് സംഭവം.ഇൻറർലോക്ക് പാകാൻ മാസങ്ങൾക്ക് മുമ്പാണ് ടാറിംഗ് റോഡ് കിളച്ചിട്ടത്.കിളിച്ചിട്ട റോഡിൽ ഇളകി കിടക്കുന്ന ടാറിംഗ് നടത്തിയ ജില്ലകൾ മാറ്റാത്തെ ഇതിൻ്റെ മുകളിൽ ഇൻ്റർലേക്ക് ചെയ്യാൻ കോൺട്രാക്ടർ മുതിർന്നപ്പോൾ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.

കിളിച്ചട്ട ടാറിംഗ് മെറ്റലുകൾക്ക് മുകളിൽ ഇൻറർലോക്ക് ചെയ്താൽ റോഡ് ഉയർന്ന് മഴക്കാലത്ത്ചളിവെള്ളം റോഡിൽ നിന്നും വീടുകളിലെ മുറ്റത്തേക്കാണ് ഒഴുകിയെത്തുക .അശാസ്ത്രിയമായ ഈ പ്രവർത്തിക്കെതിരെ നാട്ടുകാർ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നല്കിയിരുന്നു . പരാതിയുടെ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പ്രവൃത്തിയിൽ ആവശ്യമായ മാറ്റം വരുത്തി പണി നടത്താൻ മാർച്ച് 15ന് അനുമതിയും നല്കിയിരുന്നു.

എന്നാൽ ഇതുവരെയായിപ്രവർത്തി തുടങ്ങാൻ കരാറുകാരൻ തയ്യാറായില്ല. ഇൻറർലോക്ക് പ്രവൃത്തിക്ക്20,3,659 രൂപക്കാണ്എഗ്രിമെൻ്റ് വെച്ചത് .പൂക്കോത്ത് കൊട്ടാരത്തിലെ ഒരാഴ്ച നീണ്ടു നില്ക്കുന്ന പുരാഘോഷം മാർച്ച് 25 നാണ് ആരംഭിച്ചത്. പൂരോത്സവത്തോടനുബന്ധിച്ച് പൂക്കോത്ത് കൊട്ടാരത്തിൽ നിന്നും ഉപ ക്ഷേത്രങ്ങളായ മുണ്ട്യക്കാവ് ,അരിയിൽ കുളങ്ങര, മാനേങ്കാവ് എന്നിവിടങ്ങളിലേക്ക് തിരുവായുധം എഴുന്നള്ളത്ത് മാർച്ച് 30 വരെ എല്ലാ ദിവസവും രാത്രി നടന്നു വരികയാണ്.റോഡ് കിളച്ചിട്ടതിനാൽ ഇളകി കിടക്കുന്ന മെറ്റലുകൾ ഉത്സവ എഴുന്നള്ളത്ത് കടന്നു പോകാൻ വിഷമം സൃഷ്ടിക്കുകയാണ്.

ഇന്ന് ( തിങ്കളാഴ്ച) ബാലികമാരുടെ താലപ്പൊലി ഏന്തിയ തിരുവവായുധം എഴുന്നള്ളത്താണ്.നാളെ (ചൊവ്വാഴ്ച്ച )പൂരാഘോഷത്തിന് സമാപനം കുറിച്ചുള്ളരഥോത്സവവുമാണ്.ഉത്സവ എഴുന്നള്ളത്ത് സുഗമമായി കടന്ന് പോകാൻ വേണ്ടിയാണ് പരിതാപകരമായ അവസ്ഥയിൽ ക്ലബ്ബ് പ്രവർത്തകർ കാർപ്പറ്റ് വിരിച്ചത്. റോഡിന്റെ ഈ ദുരവസ്ഥയിൽ നാട്ടുകാരിലും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/350604/roadwork)