---
title: "നിയമസഭ തെരഞ്ഞെടുപ്പ്: ഹോം വോട്ടിങ്‌ ഇന്നുമുതല്‍"
english_title: "Home voting from today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/350540/home-voting-from-today"
published_at: "2026-03-30T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca00bc52362_522d14de-b8fc-426b-b712-3d35247cb08b.jpg"
keywords: []
---

# നിയമസഭ തെരഞ്ഞെടുപ്പ്: ഹോം വോട്ടിങ്‌ ഇന്നുമുതല്‍

> **Lead Summary:** സംസ്ഥാനത്തെ 85 വയസ്സിന് മുകളിൽ ഉള്ളവർക്കും 40 ശതമാനത്തിൽ അധികം ഭിന്നശേഷി ഉള്ളവർക്കുമുള്ള 'വീട്ടിൽ വോട്ട് തിങ്കളാഴ്‌ച മുതൽ ഏപ്രിൽ നാല് വരെ.ബിഎൽഒമാർ വഴി മുൻകുട്ടി അപേക്ഷ നൽകിയവർക്കാണ് വോട്ട് ചെയ്യാനാവുക. മൊബൈൽ പോളിങ് ടീമിന്റെ സഹായത്തോടെയാണിത് നടത്തുന്നത്. പോളിങ് ഓഫീസർ, രണ്ട് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർ, വിഡിയോഗ്രാഫർ, പൊലീസ് എന്നിവരടങ്ങുന്ന സംഘമാണ് വീട്ടിലെത്തുക. രാഷ്ടീയ പാർട്ടികളുടെ ബൂത്ത് ഏജന്റുമാരും ഒപ്പമുണ്ടാകണം.

## Article Content

സംസ്ഥാനത്തെ 85 വയസ്സിന് മുകളിൽ ഉള്ളവർക്കും 40 ശതമാനത്തിൽ അധികം ഭിന്നശേഷി ഉള്ളവർക്കുമുള്ള 'വീട്ടിൽ വോട്ട് തിങ്കളാഴ്‌ച മുതൽ ഏപ്രിൽ നാല് വരെ.ബിഎൽഒമാർ വഴി മുൻകുട്ടി അപേക്ഷ നൽകിയവർക്കാണ് വോട്ട് ചെയ്യാനാവുക. മൊബൈൽ പോളിങ് ടീമിന്റെ സഹായത്തോടെയാണിത് നടത്തുന്നത്. പോളിങ് ഓഫീസർ, രണ്ട് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർ, വിഡിയോഗ്രാഫർ, പൊലീസ് എന്നിവരടങ്ങുന്ന സംഘമാണ് വീട്ടിലെത്തുക. രാഷ്ടീയ പാർട്ടികളുടെ ബൂത്ത് ഏജന്റുമാരും ഒപ്പമുണ്ടാകണം.

പോളിങ് സംഘം വീട്ടിൽ എത്തുന്ന തീയതിയും സമയവും മുൻകൂട്ടി അറിയിക്കും. ആദ്യ അവസരത്തിൽ വോട്ടർ ഇല്ലെങ്കിൽ രണ്ടാം അവസരത്തിന് തീയതിയും സമയവും നിശ്ചയിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/350540/home-voting-from-today)