---
title: "എസ്.ഡി.പി.ഐ തളിപ്പറമ്പ മണ്ഡലം കൺവെൻഷൻ സംസ്ഥാന പ്രവർത്തകസമിതി അംഗം നാസർ വയനാട്  ഉദ്ഘാടനം ചെയ്തു"
english_title: " SDPI Taliparamba Mandalam Convention"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/350539/sdpi-taliparamba-mandalam-convention"
published_at: "2026-03-30T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca0058b9a7d_news-card.jpg"
keywords: []
---

# എസ്.ഡി.പി.ഐ തളിപ്പറമ്പ മണ്ഡലം കൺവെൻഷൻ സംസ്ഥാന പ്രവർത്തകസമിതി അംഗം നാസർ വയനാട്  ഉദ്ഘാടനം ചെയ്തു

> **Lead Summary:** ​**തളിപ്പറമ്പ : **2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ബദൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ തളിപ്പറമ്പ് തളിപ്പറമ്പ മണ്ഡലം പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. കപ്പാലം റാമീസ് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ എസ്.ഡി.പി.ഐ സംസ്ഥാന പ്രവർത്തക സമിതി അംഗം നാസർ വയനാട് ഉദ്ഘാടനം ചെയ്തു.

## Article Content

​**തളിപ്പറമ്പ : **2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ബദൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ തളിപ്പറമ്പ് തളിപ്പറമ്പ മണ്ഡലം പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. കപ്പാലം റാമീസ് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ എസ്.ഡി.പി.ഐ സംസ്ഥാന പ്രവർത്തക സമിതി അംഗം നാസർ വയനാട് ഉദ്ഘാടനം ചെയ്തു.

എസ്.ഡി.പി.ഐ തളിപ്പറമ്പ മണ്ഡലം പ്രസിഡന്റ് മുഹ്സിൻ തിരുവട്ടൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിശകലനം ചെയ്തു.ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത്, ജില്ലാ കമ്മിറ്റി അംഗം എം ജെ മാത്യു തുടങ്ങിയവർ കൺവെൻഷനിൽ പങ്കെടുത്തു. മണ്ഡലം സെക്രട്ടറി മുസ്തഫ കേളോത്ത് സ്വാഗതവും ട്രഷറർ മുഹമ്മദലി കുപ്പം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/350539/sdpi-taliparamba-mandalam-convention)