---
title: "പാർട്ടി കോൺഗ്രസ്‌: റെഡ്‌ ഫ്ലാഗ്‌ ഡേ നാളെ"
english_title: "Red flag day "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/35052/red-flag-day"
published_at: "2022-03-31T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6245cdb44fce9_cropimage1647487385192.png"
keywords: []
---

# പാർട്ടി കോൺഗ്രസ്‌: റെഡ്‌ ഫ്ലാഗ്‌ ഡേ നാളെ

> **Lead Summary:**  കണ്ണൂർ സിപിഐ എം 23-–-ാം പാർടി കോൺഗ്രസ് വിളംബരംചെയ്‌തുള്ള റെഡ് ഫ്ളാഗ്‌ ഡേ വെള്ളിയാഴ്‌ച. തലശേരി ജവഹർഘട്ടിൽനിന്ന്‌ കണ്ണൂർ കാൽടെക്‌സിലെ എ കെ ജി പ്രതിമ വരെ 23 കീലോമീറ്റർ നീളത്തിൽ ദേശീയപാതയിൽ തുടർച്ചയായി ചെങ്കൊടി ഉയർത്തിപ്പിടിച്ചാണ്‌ ഫ്ലാഗ്‌ ഡേ. വൈകിട്ട്‌ അഞ്ചിനാണ്‌ പരിപാടി.

## Article Content

 കണ്ണൂർ സിപിഐ എം 23-–-ാം പാർടി കോൺഗ്രസ് വിളംബരംചെയ്‌തുള്ള റെഡ് ഫ്ളാഗ്‌ ഡേ വെള്ളിയാഴ്‌ച. തലശേരി ജവഹർഘട്ടിൽനിന്ന്‌ കണ്ണൂർ കാൽടെക്‌സിലെ എ കെ ജി പ്രതിമ വരെ 23 കീലോമീറ്റർ നീളത്തിൽ ദേശീയപാതയിൽ തുടർച്ചയായി ചെങ്കൊടി ഉയർത്തിപ്പിടിച്ചാണ്‌ ഫ്ലാഗ്‌ ഡേ. വൈകിട്ട്‌ അഞ്ചിനാണ്‌ പരിപാടി.

15 മീറ്റർ നീളത്തിലുള്ള ചെമ്പതാകകളാണ്‌ പാർടി നേതാക്കളും പ്രവർത്തകരും ചേർന്ന്‌ ഇടതടവില്ലാതെ 23 കിലോമീറ്ററിൽ പിടിക്കുക. ഇവ തമ്മിൽ ചേർത്തുകെട്ടും. 5 മണി മുതൽ 5.15 വരെയാണ്‌ പരിപാടി. ജവഹർ ഘട്ടിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഫ്ലാഗ്‌ ഡേ പ്രഖ്യാപനം നടത്തും.

എ കെ ജി സ്‌ക്വയറിൽ കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജൻ, എം വി ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുക്കും. കരിവെള്ളൂർ രക്തസാക്ഷി സ്മാരകം മുതൽ മാഹി പൂഴിത്തലയിൽ പ്രത്യേകം ഒരുക്കുന്ന ചെറുകല്ലായി രക്തസാക്ഷി കവാടംവരെ ഇടവിട്ട് 53 പ്രധാന കേന്ദ്രങ്ങളിൽ 150 മീറ്റർ വീതം നീളമുള്ള ചെങ്കൊടിയേന്തിയും ജനങ്ങൾ അണിനിരക്കും.

ആകെ 82 കീലോമീറ്റർ നീളത്തിൽ കൊടി ഉയർത്തിപ്പിടിച്ച്‌ ചങ്ങലയായി മാറുന്ന രാജ്യത്തെ ആദ്യപരിപാടി ചരിത്രസംഭവമായി മാറും. യുഎഫ്‌ വേൾഡ്‌ റെക്കൊഡിനുവേണ്ടി സുനിൽ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഫ്ലാഗ്‌ ഡേ പരിശോധിക്കുകയും ചിത്രീകരിക്കുകയും ചെയ്യും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/35052/red-flag-day)