---
title: "കൈതപ്രം ഗ്രാമവാസികളെ കണ്ടു വോട്ടുറപ്പിച്ച് എം വിജിൻ"
english_title: "m vijin"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/350487/m-vijin"
published_at: "2026-03-29T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c93d0b7f2e7_Untitled-2-web.jpg"
keywords: []
---

# കൈതപ്രം ഗ്രാമവാസികളെ കണ്ടു വോട്ടുറപ്പിച്ച് എം വിജിൻ

> **Lead Summary:** കാർഷികഭംഗി കൊണ്ട് മനോഹരമായ കൈതപ്രം ഗ്രാമത്തിലെ നിവാസികളെ കണ്ട് വോട്ടുറപ്പിച്ചു കൊണ്ടാണ് ഞായറാഴ്ച കല്യാശ്ശേരി മണ്ഡലം സ്ഥാനാർത്ഥി എം വിജിന്റെ പ്രചരണം ആരംഭിചത് . അതിന് ശേഷം മാടായി നോർത്തിലെ മുട്ടം വെളളച്ചാൽ,വെങ്ങര മൂലക്കീൽ, മാടായി ലോക്കലിലെ പ്രദേശങ്ങൾ, പുതിയങ്ങാടി, ചൂടാട്ട് ബീച്ച് തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തി. മൂലക്കീലിൽ പ്രശസ്ത സിനിമാ നടൻ വിനീത് കുമാറിനേയും സന്ദർശിച്ചു.

## Article Content

കാർഷികഭംഗി കൊണ്ട് മനോഹരമായ കൈതപ്രം ഗ്രാമത്തിലെ നിവാസികളെ കണ്ട് വോട്ടുറപ്പിച്ചു കൊണ്ടാണ് ഞായറാഴ്ച കല്യാശ്ശേരി മണ്ഡലം സ്ഥാനാർത്ഥി എം വിജിന്റെ പ്രചരണം ആരംഭിചത് . അതിന് ശേഷം മാടായി നോർത്തിലെ മുട്ടം വെളളച്ചാൽ,വെങ്ങര മൂലക്കീൽ, മാടായി ലോക്കലിലെ പ്രദേശങ്ങൾ, പുതിയങ്ങാടി, ചൂടാട്ട് ബീച്ച് തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തി. മൂലക്കീലിൽ പ്രശസ്ത സിനിമാ നടൻ വിനീത് കുമാറിനേയും സന്ദർശിച്ചു.

വൈകിട്ടോടെ ചൂടാട്ട് ബീച്ചിൽ എത്തിയപ്പോൾ വിനോദത്തിനായി ഇവിടെ എത്തി ചേർന്ന നിരവധിയാളുകൾ വിജിനെ കാണാനും സൗഹൃദം പങ്കിടാനുമായി എത്തി. പിന്നീട് പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരം, സുനാമി നഗർ, പള്ളിപ്പറമ്പ്, നീരോഴുക്കുംചാൽ, കാരക്കടവ് തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളെ കാണുകയും വോട്ടഭ്യർത്ഥിക്കുകയും ചെയ്തു വികസനത്തിൽ വിപ്ലവം തീർത്ത തങ്ങളുടെ സ്വന്തം വിജിനെ വീണ്ടും തങ്ങളുടെ പ്രതിനിധിയായി നിയമസഭയിലേക്കയക്കാൻ തയാറെടുത്ത് നിൽക്കുകയാണ് കല്യാശ്ശേരിയുടെ ജനത എന്ന് ഉറപ്പിക്കുന്ന തരത്തിലുളള വലിയ ഗംഭീര സ്വീകരണമാണ് ഓരോ കേന്ദ്രങ്ങളിലും എം വിജിന് ജനങ്ങൾ നൽകുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/350487/m-vijin)