---
title: "കല്യാശ്ശേരിയുടെ മണ്ണിൽ എം വിജിന് ആവേശോജ്വലസ്വീകരണം"
english_title: "m vijin"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/350130/m-vijin"
published_at: "2026-03-27T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c6b28d4285c_Untitled-2-web.jpg"
keywords: []
---

# കല്യാശ്ശേരിയുടെ മണ്ണിൽ എം വിജിന് ആവേശോജ്വലസ്വീകരണം

> **Lead Summary:** **കല്യാശ്ശേരി: **വിപ്ലവപോരാളികളായ കെപി ആർ സഹോദരങ്ങളുടെയും മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെയും ജന്മം കൊണ്ടും കർമതീഷ്ണത കൊണ്ടും അടയാളപെടുത്തിയ കല്യാശ്ശേരിയുടെ മണ്ണിൽ എം വിജിന് ആവേശോജ്വല സ്വീകരണം. ജനകീയസൂത്രണത്തിന്റെ ഈറ്റില്ലമായ കല്യാശ്ശേരി ഇടതുമുന്നണി സ്ഥാനാർഥിക്ക് ചരിത്ര ഭൂരിപക്ഷം സമ്മാനിക്കുമെന്ന സാക്ഷ്യപെടുത്തൽ ആയി ഓരോ സ്വീകരണ കേന്ദ്രത്തിലെയും ജനസഞ്ചയം.

## Article Content

**കല്യാശ്ശേരി: **വിപ്ലവപോരാളികളായ കെപി ആർ സഹോദരങ്ങളുടെയും മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെയും ജന്മം കൊണ്ടും കർമതീഷ്ണത കൊണ്ടും അടയാളപെടുത്തിയ കല്യാശ്ശേരിയുടെ മണ്ണിൽ എം വിജിന് ആവേശോജ്വല സ്വീകരണം. ജനകീയസൂത്രണത്തിന്റെ ഈറ്റില്ലമായ കല്യാശ്ശേരി ഇടതുമുന്നണി സ്ഥാനാർഥിക്ക് ചരിത്ര ഭൂരിപക്ഷം സമ്മാനിക്കുമെന്ന സാക്ഷ്യപെടുത്തൽ ആയി ഓരോ സ്വീകരണ കേന്ദ്രത്തിലെയും ജനസഞ്ചയം.

പട്ടുവം പോത്തടയിൽ നിന്ന് രാവിലെ ആരംഭിച്ച പര്യടനം മാണുക്കര, മംഗലശ്ശേരി,മുറിയത്തോട്, മുള്ളൂൽ, കയ്യംതടം, ദേശസ്നേഹി, മര്യാഗലം, മഠത്തിലെ വളപ്പ്, കാപ്പോത്ത്കാവ്, ചിറകുറ്റി സാംസ്കാരിക നിലയം, സെൻട്രൽ എൽ പി സ്കൂൾ, കല്യാശ്ശേരി സെൻട്രൽ, പയ്യട്ടം, മാവിൻ കീഴിൽ, സി ആർ സി, ഇരിണാവ് ഡാം എന്നിവിടങ്ങളിലെ സ്വീകങ്ങൾക്ക് ശേഷം മടക്കര വടക്ക് സമാപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/350130/m-vijin)