---
title: "മത്സ്യത്തൊഴിലാളിയെ മണൽ മാഫിയ ആക്രമിച്ചു"
english_title: "aattack against fishermen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/35013/aattack-against-fishermen"
published_at: "2022-03-31T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624598eb8cc36_download (1).jpg"
keywords: []
---

# മത്സ്യത്തൊഴിലാളിയെ മണൽ മാഫിയ ആക്രമിച്ചു

> **Lead Summary:** **പയ്യന്നൂര്‍:** മത്സ്യതൊഴി ലാളിയെ എട്ടിക്കുളംപാലക്കോട് വലിയ കടപ്പുറത്ത് വെച്ച് മണല്‍മാഫിയ ആക്രമിച്ചു. പത്തംഗ സംഘത്തിൻ്റെ ആക്രമത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളി പാലക്കോട് വലിയ കടപ്പുറത്തെ എ.വി.ബഷീറിനെപയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

**പയ്യന്നൂര്‍:** മത്സ്യതൊഴി ലാളിയെ എട്ടിക്കുളംപാലക്കോട് വലിയ കടപ്പുറത്ത് വെച്ച് മണല്‍മാഫിയ ആക്രമിച്ചു. പത്തംഗ സംഘത്തിൻ്റെ ആക്രമത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളി പാലക്കോട് വലിയ കടപ്പുറത്തെ എ.വി.ബഷീറിനെപയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നുരാവിലെ എട്ട് മണിയോടെയാണ് സംഭവം .തോണി വെക്കുന്ന സ്ഥലത്ത് നിന്നുംതീരത്തെ അനധികൃത മണലെടുപ്പ് ചോദ്യം ചെയ്ത വിരോധത്തിൽ മണൽ മാഫിയ സംഘം കൈകൊണ്ടുംവടികൊണ്ടും ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ആശുപത്രിയിൽ കഴിയുന്ന ബഷീര്‍ പോലീസിനോട് പറഞ്ഞു .

അക്രമത്തിൽ ബഷീറിന്റെ രണ്ട് പല്ലുകള്‍ അറ്റുപോയ നിലയിലാണ്.ഇതിനിടയിൽബഷീറിന്റെ പേഴ്സും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു.പയ്യന്നൂർ പോലീസ് ആശുപത്രിയിലെത്തി പരിക്കേറ്റ ബഷീറിൻ്റെ മൊഴിയെടുക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/35013/aattack-against-fishermen)