---
title: ""ചാമ്പിക്കോ..." ട്രെൻഡിനൊപ്പം പി ജയരാജനും സഖാക്കളും"
english_title: "jayarajan and folowers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/35012/jayarajan-and-folowers"
published_at: "2022-03-31T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62459787f324a_vac.jpg"
keywords: []
---

# "ചാമ്പിക്കോ..." ട്രെൻഡിനൊപ്പം പി ജയരാജനും സഖാക്കളും

> **Lead Summary:** കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിലെ മാസ് ഹീറോയാണ് പി ജയരാജൻ. പാർട്ടി ഒതുക്കിയെങ്കിലും പി ജെ ഇപ്പോഴും യുവാക്കളുടെയും സൈബർ പോരാളികളുടെയും ചങ്കിലെ ചോരപ്പൂവ് തന്നെയാണ്. ഇപ്പോൾ മാസ് ഹിറ്റായ ഭീഷ്മപർവത്തിലെ മമ്മൂട്ടി അവതരിപ്പിച്ച സീൻ പുനരവതരിപ്പിച്ചിരിക്കുകയാണ് പി ജയരാജനും യുവ സഖാക്കളും.

## Article Content

കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിലെ മാസ് ഹീറോയാണ് പി ജയരാജൻ. പാർട്ടി ഒതുക്കിയെങ്കിലും പി ജെ ഇപ്പോഴും യുവാക്കളുടെയും സൈബർ പോരാളികളുടെയും ചങ്കിലെ ചോരപ്പൂവ് തന്നെയാണ്. ഇപ്പോൾ മാസ് ഹിറ്റായ ഭീഷ്മപർവത്തിലെ മമ്മൂട്ടി അവതരിപ്പിച്ച സീൻ പുനരവതരിപ്പിച്ചിരിക്കുകയാണ് പി ജയരാജനും യുവ സഖാക്കളും.

സൈബർ ഇടങ്ങളിലെ ട്രെൻഡിനൊപ്പം ചേർന്ന് സിപിഎം നേതാവ് പി ജയരാജനുമെത്തിയത് അണികൾക്ക് ആവേശമായിട്ടുണ്ട്. അമൽ നീരദ്-മമ്മൂട്ടി ചിത്രം ഭീഷ്മപർവത്തിലെ ഒരു സീനിൻ്റെ ചുവടുപിടിച്ച് ഒട്ടേറെ വീഡിയോകൾ എത്തിയിരുന്നുവെങ്കിലും അതിൽ മാസ് വൈറലായത് പി ജെയുടേത് തന്നെയാണ്.

കോളേജ്, സ്കൂൾ, ഓഫീസുകൾ എവിടെ ഗ്രൂപ്പ് സെൽഫിയുണ്ടോ അവിടെ 'ചാമ്പിക്കോ' ഡയലോഗ് ഉറപ്പാണ്. ഈ ട്രെൻഡിനൊപ്പമാണ് ജയരാജനും ഇപ്പോൾ രംഗത്തുവന്നത്. പാർട്ടി യുവ സഖാക്കൾക്കൊപ്പം ഇരുന്ന് മാസായി ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ജയരാജൻ്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

സിപിഎം പാർട്ടി കോൺഗ്രസിനു മുന്നോടിയായി ചരിത്ര-ചിത്ര-ശിൽപ്പ പ്രദർശനം നടക്കുന്ന കണ്ണൂർ ടൗൺ സ്ക്വയറിൽ വെച്ചായിരുന്നു ജയരാജനും സഖാക്കളും ചാമ്പിക്കോ വീഡിയോ പകർത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/35012/jayarajan-and-folowers)