---
title: "മാലിന്യങ്ങൾ തള്ളിയതിനും കത്തിച്ചതിനും പാലക്കയം തട്ട് ടൂറിസം കേന്ദ്രത്തിനു 15000 രൂപ പിഴ ചുമത്തി"
english_title: "Palakkayam Thatt Tourism Center fined Rs. 15,000"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/349911/palakkayam-thatt-tourism-center-fined-rs-15000"
published_at: "2026-03-26T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c53574b1c28_news-card.jpg"
keywords: []
---

# മാലിന്യങ്ങൾ തള്ളിയതിനും കത്തിച്ചതിനും പാലക്കയം തട്ട് ടൂറിസം കേന്ദ്രത്തിനു 15000 രൂപ പിഴ ചുമത്തി

> **Lead Summary:** ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടുവിൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ പാലക്കയംതട്ട് ടൂറിസം കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ടൂറിസം കേന്ദ്രത്തിനു മാലിന്യങ്ങൾ തള്ളിയതിനും പ്ലാസ്റ്റിക് ഉൾപ്പടെയുള്ളവ കൂട്ടിയിട്ട് കത്തിച്ചതിനും 15000 രൂപ പിഴ ചുമത്തി. ഡി. ടി പി സി മയ്യിൽ സ്വദേശിയായ സിദ്ധിഖ് പി പി എന്ന വ്യക്തിക്ക് ലീസിനു നൽകിയിരിക്കുന്ന പാലക്കയം തട്ട് ട്രയാങ്കിൾ സർക്ക്യുട്ടിനുള്ളിൽ സഞ്ചാര പാതയ്ക്ക് സമീപം സ്റ്റീൽ റൂഫ് ടോപ്പുകൾ, സ്റ്റീൽ കസേരകൾ, മെത്തകൾ, ഫ്ലോർ മാറ്റ്, പ്ലാസ്റ്റിക് ബിന്നുകൾ, സ്റ്റീൽ ഗ്ലാസുകൾ മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പടെയുള്ളവ തള്ളിയ നിലയിൽ പരിശോധനയിൽ കണ്ടെത്തി.തുടർന്നു പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചു വരുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ടൂറിസം കേന്ദ്രത്തിനു പുറത്ത് പാർക്കിംഗ് ഏരിയയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരു സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ചെങ്കൽ കൊണ്ട് കെട്ടി നിർമിച്ചിരിക്കുന്ന കുഴിയിൽ പ്ലാസ്റ്റിക് കവറുകൾ, ടൂറിസം കേന്ദ്രത്തിലെ സ്റ്റാളുകളിൽ നിന്നുള്ള പൈനാപ്പിൾ, ചോളം, നാരങ്ങ തുടങ്ങിയവയുടെ ആവശിഷ്ടങ്ങളും സോഫ്റ്റ്‌ ഡ്രിങ്ക്സ് കാനുകളും ചെരുപ്പുകളും, ചില്ലു കുപ്പികളും ഉൾപ്പടെയുള്ളവ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായി കണ്ടെത്തി.

## Article Content

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടുവിൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ പാലക്കയംതട്ട് ടൂറിസം കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ടൂറിസം കേന്ദ്രത്തിനു മാലിന്യങ്ങൾ തള്ളിയതിനും പ്ലാസ്റ്റിക് ഉൾപ്പടെയുള്ളവ കൂട്ടിയിട്ട് കത്തിച്ചതിനും 15000 രൂപ പിഴ ചുമത്തി. ഡി. ടി പി സി മയ്യിൽ സ്വദേശിയായ സിദ്ധിഖ് പി പി എന്ന വ്യക്തിക്ക് ലീസിനു നൽകിയിരിക്കുന്ന പാലക്കയം തട്ട് ട്രയാങ്കിൾ സർക്ക്യുട്ടിനുള്ളിൽ സഞ്ചാര പാതയ്ക്ക് സമീപം സ്റ്റീൽ റൂഫ് ടോപ്പുകൾ, സ്റ്റീൽ കസേരകൾ, മെത്തകൾ, ഫ്ലോർ മാറ്റ്, പ്ലാസ്റ്റിക് ബിന്നുകൾ, സ്റ്റീൽ ഗ്ലാസുകൾ മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പടെയുള്ളവ തള്ളിയ നിലയിൽ പരിശോധനയിൽ കണ്ടെത്തി.തുടർന്നു പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചു വരുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ടൂറിസം കേന്ദ്രത്തിനു പുറത്ത് പാർക്കിംഗ് ഏരിയയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരു സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ചെങ്കൽ കൊണ്ട് കെട്ടി നിർമിച്ചിരിക്കുന്ന കുഴിയിൽ പ്ലാസ്റ്റിക് കവറുകൾ, ടൂറിസം കേന്ദ്രത്തിലെ സ്റ്റാളുകളിൽ നിന്നുള്ള പൈനാപ്പിൾ, ചോളം, നാരങ്ങ തുടങ്ങിയവയുടെ ആവശിഷ്ടങ്ങളും സോഫ്റ്റ്‌ ഡ്രിങ്ക്സ് കാനുകളും ചെരുപ്പുകളും, ചില്ലു കുപ്പികളും ഉൾപ്പടെയുള്ളവ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായി കണ്ടെത്തി.

കൂടാതെ പാർക്കിംഗ് ഏരിയയിൽ നിന്നുള്ള മാലിന്യങ്ങളും കുഴിയിൽ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. പാലക്കയം തട്ട് ട്രയാങ്കിൾ സർക്ക്യുട്ടിനു ജൈവ അജൈവ മാലിന്യങ്ങൾ കത്തിച്ചതിനും തള്ളിയതിനും മാലിന്യങ്ങൾ തരം തിരിച്ചു ഹരിത കർമ്മ സേനയ്ക്ക് കൈമാറാത്തത്തിനും കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം 10000 രൂപയും പാർക്കിംഗ് ഏരിയ നടത്തി വരുന്ന ജബ്ബാർ എന്ന വ്യക്തിക്ക് മാലിന്യങ്ങൾ കത്തിച്ചതിന് 5000 രൂപയും പിഴ ചുമത്തി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, അതുൽ സി സി, നടുവിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി തദ്ദേയൂസ് ഡി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/349911/palakkayam-thatt-tourism-center-fined-rs-15000)