---
title: "ഹെല്‍മറ്റ് ഇല്ലാതെ യാത്ര; സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ പിരിച്ചെടുത്തത് 2.7 കോടി രൂപ"
english_title: "Riding without a helmet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/349826/riding-without-a-helmet"
published_at: "2026-03-26T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4e58213e77_Untitled-2-web.jpg"
keywords: []
---

# ഹെല്‍മറ്റ് ഇല്ലാതെ യാത്ര; സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ പിരിച്ചെടുത്തത് 2.7 കോടി രൂപ

> **Lead Summary:** **തിരുവനന്തപുരം: **ഹെൽമറ്റ് ഇല്ലാതെ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്തവരിൽ നിന്ന് സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ പിരിച്ചെടുത്തത് 2.7 കോടി രൂപ. പൊലീസിന്റെ സ്‌പെഷ്യൽ ഡ്രൈവായ 'ഹെൽമറ്റ് ഓണ്‍ - സേഫ്റൈഡ്' ലൂടെയാണ് ഇത്രയും രൂപ പിടിച്ചെടുത്തത്. 51,604 നിയമലംഘനങ്ങളാണ്കണ്ടെത്തിയത്.

## Article Content

**തിരുവനന്തപുരം: **ഹെൽമറ്റ് ഇല്ലാതെ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്തവരിൽ നിന്ന് സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ പിരിച്ചെടുത്തത് 2.7 കോടി രൂപ. പൊലീസിന്റെ സ്‌പെഷ്യൽ ഡ്രൈവായ 'ഹെൽമറ്റ് ഓണ്‍ - സേഫ്റൈഡ്' ലൂടെയാണ് ഇത്രയും രൂപ പിടിച്ചെടുത്തത്. 51,604 നിയമലംഘനങ്ങളാണ്കണ്ടെത്തിയത്.

ഒരാഴ്ച നീണ്ട പരിശോധനയിൽ 2,70,51,150 രൂപ പിഴയാണ് ഈടാക്കിയത്.സംസ്ഥാന വ്യാപകമായി 1,13,011 ഇരുചക്രവാഹനങ്ങളാണ് പരിശോധിച്ചത്. മാർച്ച് 18 മുതൽ24 വരെയായിരുന്നു പ്രത്യേക പരിശോധന.അപകടമരണങ്ങൾ വർധിക്കുന്നസാഹചര്യത്തിലാണ് നടപടി. വരുംദിവസങ്ങളിലും ഹൈവേ പട്രോളിംഗ് വിഭാഗംപരിശോധന തുടരും.ആവർത്തിക്കുന്നവർക്കെതിരെ കർശനനടപടിയാവും സ്വീകരിക്കുക.ഇരുചക്ര വാഹനയാത്രയിൽ ഹെൽമറ്റ്ധരിക്കേണ്ടതിന്റെ ആവശ്യകതയെപ്പ‌റ്റിപൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനുംറോഡപകടങ്ങൾ കുറയ്ക്കുന്നതിനുമായാണ്കേരള പൊലീസിന്റെ ട്രാഫിക് ആൻഡ് റോഡ്സേഫ്‌റ്റി മാനേജ്‌മെന്റ് വിഭാഗം 2026 മാർച്ച് 18മുതൽ 24 വരെ സംസ്ഥാന വ്യാപകമായിസ്‌പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/349826/riding-without-a-helmet)