---
title: "കണ്ണൂരിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്: ജാഗ്രത"
english_title: "Temperature "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/349779/temperature"
published_at: "2026-03-26T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4c7dfcf9a0_1000357832.jpg"
keywords: []
---

# കണ്ണൂരിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്: ജാഗ്രത

> **Lead Summary:** കണ്ണൂർ: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

## Article Content

കണ്ണൂർ: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കൊല്ലം, കോട്ടയം, പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 38 °C വരെയും പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകളിൽ 37°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്.

തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/349779/temperature)