---
title: "തളിപ്പറമ്പ് നഗര മധ്യത്തിൽ ലഹരിക്കടിമപ്പെട്ട് നാട്ടുകാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടാക്കുന്ന വ്യക്തിക്കെതിരെ നടപടി സ്വീകരിക്കുക, മർച്ചന്റ്സ് അസോസിയേഷൻ"
english_title: "Merchants Association "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/349721/merchants-association"
published_at: "2026-03-25T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c40b2e36b0d_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ് നഗര മധ്യത്തിൽ ലഹരിക്കടിമപ്പെട്ട് നാട്ടുകാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടാക്കുന്ന വ്യക്തിക്കെതിരെ നടപടി സ്വീകരിക്കുക, മർച്ചന്റ്സ് അസോസിയേഷൻ

> **Lead Summary:** തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ പോലീസിനും രക്ഷയില്ല.പോലീസ് വാഹനങ്ങള്‍ പോലും പട്ടാപ്പകല്‍ തടയുന്ന വിധത്തില്‍ മദ്യപരും സമൂഹവിരുദ്ധരും നഗരം കീഴടക്കുന്നതായി തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ് പരാതിപ്പെടുന്നു.

## Article Content

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ പോലീസിനും രക്ഷയില്ല.പോലീസ് വാഹനങ്ങള്‍ പോലും പട്ടാപ്പകല്‍ തടയുന്ന വിധത്തില്‍ മദ്യപരും സമൂഹവിരുദ്ധരും നഗരം കീഴടക്കുന്നതായി തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ് പരാതിപ്പെടുന്നു.

വ്യാപാര സ്ഥാപനങ്ങളില്‍ സാധനസാമഗ്രികള്‍ പണികഴിപ്പിക്കുന്ന കെട്ടിടങ്ങളില്‍ ഉള്ള ബില്‍ഡിംഗ് മെറ്റീരിയല്‍ രാത്രി കട അടച്ചു പോയി കഴിഞ്ഞാല്‍ പുറത്തുള്ള ആക്രിക്കടയില്‍ വിറ്റ് അത് പിന്നീട് വ്യാപാരികളും അസോസിയേഷനും തിരിച്ചെടുക്കാന്‍ പോയ സാഹചര്യങ്ങള്‍ വരെ ഉണ്ടായിട്ടുണ്ടെന്ന് കെ.എസ്.റിയാസ് പറയുന്നു.നഗര മധ്യത്തില്‍ കോര്‍ട്ട് റോഡില്‍ പട്ടാപ്പകല്‍ ലഹരിയില്‍ മുങ്ങി നാട്ടുകാര്‍ക്കും പരിസരത്തെ വ്യാപാരികള്‍ക്കും എല്ലാ ദിവസവും ശല്യം ചെയ്യുന്നയാള്‍ക്കെതിരെ നടപടി എടക്കുവാനോ മാനസികാരോഗ്യ കേന്ദ്രത്തിലോ എത്തിക്കുന്നതിനോ സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

ഈ വ്യക്തി വ്യാപാരസ്ഥാപനങ്ങളില്‍ നിരന്തരം കയറിയിറങ്ങി തൊഴിലാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും വലിയ ബുദ്ധിമുട്ടായി മാറിയിരിക്കയാണെന്നും പരാതിയുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/349721/merchants-association)