---
title: "സ്കൂട്ടർ തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു"
english_title: "Middle-aged man dies"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/349658/middle-aged-man-dies"
published_at: "2026-03-25T15:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3afeb7de48_Untitled-2-web.jpg"
keywords: []
---

# സ്കൂട്ടർ തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു

> **Lead Summary:** **പയ്യന്നൂര്‍: **സ്‌ക്കൂട്ടര്‍ സഹിതം റോഡില്‍ വീണുകിടക്കുന്നതായി കണ്ട മധ്യവയസ്‌ക്കന്‍ മരിച്ചു. പയ്യന്നൂർ കോറോം മുത്തത്തിയിലെ പരേതനായ കാന കൃഷ്ണന്‍ മാസ്റ്ററുടെയും തെക്കടവന്‍ സാവിത്രിഅമ്മയുടെയും മകന്‍ ടി.വി.രമേശന്‍ ആണ് മരിച്ചത്.

## Article Content

**പയ്യന്നൂര്‍: **സ്‌ക്കൂട്ടര്‍ സഹിതം റോഡില്‍ വീണുകിടക്കുന്നതായി കണ്ട മധ്യവയസ്‌ക്കന്‍ മരിച്ചു. പയ്യന്നൂർ കോറോം മുത്തത്തിയിലെ പരേതനായ കാന കൃഷ്ണന്‍ മാസ്റ്ററുടെയും തെക്കടവന്‍ സാവിത്രിഅമ്മയുടെയും മകന്‍ ടി.വി.രമേശന്‍ ആണ് മരിച്ചത്.

മാര്‍ച്ച് 20 ന് വൈകുന്നേരം നാലരയോടെയാണ് മുത്തത്തിയില്‍ രമേശന്‍ഓടിച്ചുവന്ന സ്‌ക്കൂട്ടര്‍ സഹിതം വീണുകിടക്കുന്നതായി കണ്ടത്.മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രമേശന്‍ ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് മരണപ്പെട്ടത്.ഭാര്യ: കെ.ചിത്ര (പുത്തൂര്‍, പാച്ചേനി). മകന്‍: അതുല്‍ കൃഷ്ണന്‍. സഹോദരങ്ങള്‍: ശശിധരന്‍ (വിമുക്തഭടന്‍), മുരളീധരന്‍(ഷാര്‍ജ), രാജീവന്‍(ഷാര്‍ജ), ജയശ്രീ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/349658/middle-aged-man-dies)