---
title: "ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ നവീകരണ കലശം തുടങ്ങി "
english_title: "cherukunnu temple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/34959/cherukunnu-temple"
published_at: "2022-03-31T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62455df614012_vac.jpg"
keywords: []
---

# ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ നവീകരണ കലശം തുടങ്ങി 

> **Lead Summary:** **ചെറുകുന്ന് :** അന്നപൂർണേശ്വരി ക്ഷേത്രത്തിൽ 27 വർഷത്തിനുശേഷം നടക്കുന്ന നവീകരണ കലശത്തിന് ബുധനാഴ്ച വൈകുന്നേരത്തെ ദീപാരാധനക്ക് ശേഷം ആചാര്യവരണത്തോടെ തുടക്കം കുറിച്ചു. ഇനിയുള്ള 11 നാളുകൾ വിവിധ താന്ത്രിക കർമങ്ങളോടെ നവീകരണ കലശ ചടങ്ങുകൾ നടക്കും.

## Article Content

**ചെറുകുന്ന് :** അന്നപൂർണേശ്വരി ക്ഷേത്രത്തിൽ 27 വർഷത്തിനുശേഷം നടക്കുന്ന നവീകരണ കലശത്തിന് ബുധനാഴ്ച വൈകുന്നേരത്തെ ദീപാരാധനക്ക് ശേഷം ആചാര്യവരണത്തോടെ തുടക്കം കുറിച്ചു. ഇനിയുള്ള 11 നാളുകൾ വിവിധ താന്ത്രിക കർമങ്ങളോടെ നവീകരണ കലശ ചടങ്ങുകൾ നടക്കും.

ക്ഷേത്രം തന്ത്രി കാട്ടുമാടം എളയടത്ത് മനക്കൽ ഈശാനൻ നമ്പൂതിരിപ്പാടിന്റെയും കാട്ടുമാടം മുത്തേടത്ത് മനക്കൽ അഭിനവ് അനിൽ നമ്പൂതിരിപ്പാടിന്റെയും മുഖ്യകാർമികത്വത്തിലാണ് നവീകരണകലശം നടക്കുന്നത്. ഏപ്രിൽ ഒൻപതിന്‌ നടക്കുന്ന വിശേഷാൽ ഉത്സവത്തോടെ സമാപനമാകും.

അന്നപൂർണേശ്വരി സേവാസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. ആചാര്യവരണ ചടങ്ങുകളിൽ ക്ഷേത്രം തന്ത്രി ശ്രേഷ്ഠരോടൊപ്പം ചിറക്കൽ കോവിലകം വലിയ രാജ രവീന്ദ്ര വർമ രാജ, ക്ഷേത്രം മാനേജർ സുരേഷ് വർമ, സേവാസമിതി പ്രസിഡന്റ് എം.വി. വത്സലൻ, സെക്രട്ടറി പി.കെ. പദ്‌മനാഭൻ നായർ എന്നിവരും മറ്റ് സേവാസമിതി പ്രവർത്തകരം ഭക്തജനങ്ങളും സാക്ഷ്യം വഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/34959/cherukunnu-temple)