---
title: "സൂക്ഷ്മ പരിശോധനയിൽ 33 പത്രികകൾ തളളി; കണ്ണൂരിൽ 88 സ്ഥാനാർഥികൾ രംഗത്ത്"
english_title: "33 nominations rejected"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/349550/33-nominations-rejected"
published_at: "2026-03-25T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c35d72aff1e_522d14de-b8fc-426b-b712-3d35247cb08b.jpg"
keywords: []
---

# സൂക്ഷ്മ പരിശോധനയിൽ 33 പത്രികകൾ തളളി; കണ്ണൂരിൽ 88 സ്ഥാനാർഥികൾ രംഗത്ത്

> **Lead Summary:** **കണ്ണൂർ: **നിയമസഭ തിരഞ്ഞെടുപ്പിലേക്ക്‌ കണ്ണൂർ ജില്ലയിൽ സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർദേശ പത്രികകളിന്മേൽ നടത്തിയ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 29 സ്ഥാനാർഥികൾ പുറത്ത്. ഇവരുടെ 33 പത്രികകൾ തള്ളിയതോടെയാണിത്. ഇതോടെ ജില്ലയിൽ 88 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.

## Article Content

**കണ്ണൂർ: **നിയമസഭ തിരഞ്ഞെടുപ്പിലേക്ക്‌ കണ്ണൂർ ജില്ലയിൽ സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർദേശ പത്രികകളിന്മേൽ നടത്തിയ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 29 സ്ഥാനാർഥികൾ പുറത്ത്. ഇവരുടെ 33 പത്രികകൾ തള്ളിയതോടെയാണിത്. ഇതോടെ ജില്ലയിൽ 88 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.

അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ഡമ്മി സ്ഥാനാർഥികളുടെയും സ്വതന്ത്രരുടേയും പത്രികകളാണ് കൂടുതലും തള്ളപ്പെട്ടത്. ചില സ്ഥാനാർഥികളുടെ ഒന്നിലധികം സെറ്റ് പത്രികകൾ തള്ളിയപ്പോൾ ചിലരുടെ ഒരു സെറ്റ് തള്ളുകയും മറ്റൊന്ന് സ്വീകരിക്കുകയും ചെയ്തു.

ആകെ 117 പേരാണ് ജില്ലയിലെ 11 മണ്ഡലങ്ങളിൽ നാമനിർദേശ പത്രികകൾ നൽകിയത്. 29 പേരുടെ 33 പത്രികകൾ തള്ളിയതോടെ സ്ഥാനാർഥികളുടെ എണ്ണം 88 ആയി കുറഞ്ഞു.പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതി മാർച്ച്‌ 26 ആണ്. അന്ന് വൈകീട്ടോടെ ജില്ലയിലെ അന്തിമ പോരാട്ടചിത്രം വ്യക്തമാകും.നിയമസഭമണ്ഡലം, മത്സര രംഗത്തുള്ള സ്ഥാനാർഥികളുടെ ആകെ എണ്ണം എന്ന ക്രമത്തിൽ

പയ്യന്നൂർ-5

കല്യാശ്ശേരി-6

തളിപ്പറമ്പ്-11

ഇരിക്കൂർ-6

അഴീക്കോട്-10

കണ്ണൂർ-9

ധർമ്മടം-5

തലശ്ശേരി-7

കൂത്തുപറമ്പ്-11

മട്ടന്നൂർ-6

പേരാവൂർ-12.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/349550/33-nominations-rejected)