---
title: "തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ ബസ് ഇടിച്ച് സ്ത്രീക്ക് പരിക്ക്"
english_title: "Woman injured"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/349549/woman-injured"
published_at: "2026-03-25T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c35c9c80ad8_acci.jfif"
keywords: []
---

# തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ ബസ് ഇടിച്ച് സ്ത്രീക്ക് പരിക്ക്

> **Lead Summary:** **തളിപ്പറമ്പ്: **മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടുനിന്ന സ്ത്രീക്ക് ബസിടിച്ച് പരിക്കേറ്റു.പയ്യന്നൂര്‍ കോറോം പരവന്തട്ടയിലെ മാതിരെ വീട്ടില്‍ കണ്ടക്കോരന്റെ മകല്‍ വസന്ത മാതിരെനാണ് പരിക്കേറ്റത്.ഇന്ന് വൈകുന്നേരം 6.15 നാണ് സംഭവം.

## Article Content

**തളിപ്പറമ്പ്: **മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടുനിന്ന സ്ത്രീക്ക് ബസിടിച്ച് പരിക്കേറ്റു.പയ്യന്നൂര്‍ കോറോം പരവന്തട്ടയിലെ മാതിരെ വീട്ടില്‍ കണ്ടക്കോരന്റെ മകല്‍ വസന്ത മാതിരെനാണ് പരിക്കേറ്റത്.ഇന്ന് വൈകുന്നേരം 6.15 നാണ് സംഭവം.

വസന്ത ഫോണില്‍ സംസാരിച്ചുകൊണ്ടു നില്‍ക്കവെ സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന കെ.എല്‍ 59 യു-6166 സ്വകാര്യബസ് അലക്ഷ്യമായി പിറകോട്ട് എടുക്കുകയായിരുന്നു.ബസ് ഇടിച്ചുവീഴ്ത്തി പരിക്കേറ്റ വസന്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബസ് ഡ്രൈവറുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/349549/woman-injured)