---
title: "കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കല്യാശ്ശേരിയിൽ എം. വിജിന് ആവേശ്വോജ്ജ്വല സ്വീകരണം"
english_title: "Kalyasserry"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/349517/kalyasserry"
published_at: "2026-03-24T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c2c26ead55a_news-card.jpg"
keywords: []
---

# കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കല്യാശ്ശേരിയിൽ എം. വിജിന് ആവേശ്വോജ്ജ്വല സ്വീകരണം

> **Lead Summary:** കല്യാശ്ശേരി: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കല്യാശ്ശേരിയിൽ കല്ല്യാശ്ശേരി നിയോജക മണ്ഡലം എർഡിസ്ഥാനാര്‍ത്ഥിഎം. വിജിന് ആവേശ്വോജ്ജ്വല സ്വീകരണം.കല്ല്യാശ്ശേരി ഈസ്റ്റ് ലോക്കലിലെ തൊഴില്‍ശാലകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളിലും സന്ദര്‍ശനം നടത്തി.

## Article Content

കല്യാശ്ശേരി: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കല്യാശ്ശേരിയിൽ കല്ല്യാശ്ശേരി നിയോജക മണ്ഡലം എർഡിസ്ഥാനാര്‍ത്ഥിഎം. വിജിന് ആവേശ്വോജ്ജ്വല സ്വീകരണം.കല്ല്യാശ്ശേരി ഈസ്റ്റ് ലോക്കലിലെ തൊഴില്‍ശാലകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളിലും സന്ദര്‍ശനം നടത്തി.

കല്ല്യാശ്ശേരി വീവേഴ്സ് സൊസൈറ്റി , മാങ്ങാട് വനിതാ ഗാര്‍മെന്‍റ്സ്, മാങ്ങാട് മള്‍ട്ടിപര്‍പ്പസ്, കണ്ണൂര്‍ യൂനിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ ക്യാമ്പസ്, കല്ല്യാശ്ശേരി ഇ.കെ. നായനാര്‍ മോഡല്‍ പോളിടെക്നിക്ക്,കല്യാശ്ശേരി വെസ്റ്റ് ലോക്കലിലെ അഞ്ചാം പീടിക, പാളയത്ത് വളപ്പ്, കല്യാശ്ശേരി സെന്റർ, മനോജ്‌ സ്ക്വയർ, ആംസ്റ്റെക് കോളേജ് തുടങ്ങിയ പ്രദേശങ്ങളും ഇരിണാവ് റോഡ്, കച്ചേരിത്തറ, കെ കണ്ണപുരം, മാട്ടൂൽ തുടങ്ങിയ പ്രദേശങ്ങളും സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു. ആബാലവൃദ്ധം ജനങ്ങളാണ് എം വിജിനെ കാണാനായി എല്ലായിടത്തും എത്തിയിരുന്നത്. ഇവരോട് കുശലം പറഞ്ഞും അവരെ കേട്ടുമാണ് മുന്നോട്ട് നീങ്ങിയത്. സർക്കാരിന്റെ വിവിധ ക്ഷേമ പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും തങ്ങളുടെ പ്രദേശത്തെ വികസന പ്രവർത്തനങ്ങളും അനുഭവിചറിഞ്ഞ ജനത എം വിജിനെ ചേർത്തു പിടിക്കുന്ന കാഴ്ചയാണ് വഴി നീളെ കാണാൻ സാധിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/349517/kalyasserry)