---
title: "അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് 10000 രൂപ പിഴ ചുമത്തി"
english_title: "Community Health Center fined Rs. 10,000"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/349503/community-health-center-fined-rs-10000"
published_at: "2026-03-24T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c29d23a4fc9_news-card.jpg"
keywords: []
---

# അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് 10000 രൂപ പിഴ ചുമത്തി

> **Lead Summary:** **ചപ്പാരപ്പടവ്: **ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ഓടുവള്ളിതട്ട് പ്രവർത്തിച്ചു വരുന്ന കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിന് 10000 രൂപ പിഴ ചുമത്തി. പരിശോധനയിൽ സ്റ്റാഫ്‌ ക്വാട്ടേഴ്‌സ് പരിസരത്തു പലയിടങ്ങളിലായി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായും മാലിന്യങ്ങൾ ക്വാർട്ടേഴ്സിന് പുറകിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് തള്ളി വരുന്നതായും കണ്ടെത്തി.

## Article Content

**ചപ്പാരപ്പടവ്: **ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ഓടുവള്ളിതട്ട് പ്രവർത്തിച്ചു വരുന്ന കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിന് 10000 രൂപ പിഴ ചുമത്തി. പരിശോധനയിൽ സ്റ്റാഫ്‌ ക്വാട്ടേഴ്‌സ് പരിസരത്തു പലയിടങ്ങളിലായി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായും മാലിന്യങ്ങൾ ക്വാർട്ടേഴ്സിന് പുറകിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് തള്ളി വരുന്നതായും കണ്ടെത്തി.

പുതിയ ഒ. പി ബ്ലോക്ക്‌ പണിയുന്ന സ്ഥലത്തും പ്ലാസ്റ്റിക് കവറുകളിൽ മാലിന്യങ്ങൾ കെട്ടി വലിച്ചെറിഞ്ഞ നിലയിലും കാണപ്പെട്ടു. ഉപയോഗ ശൂന്യമായ വസ്തുക്കൾ നിക്ഷേപിക്കുന്ന കെട്ടിടത്തിന് സമീപം ചെങ്കൽ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ടാങ്കിൽ മാലിന്യങ്ങൾ വേർതിരിക്കാതെ കൂട്ടിയിട്ടിരിക്കുന്നതായും കണ്ടെത്തി. പ്ലാസ്റ്റിക് കവറുകൾ, കാർട്ടൂൺ ബോക്സുകൾ പേപ്പറുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങാളാണ് ടാങ്കിൽ തള്ളിയിരിക്കുന്നത്. മാലിന്യ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാൻ സ്‌ക്വാഡ് മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി.കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിന് 10000 രൂപ പിഴയും ചുമത്തി.

പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ,ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് സീനിയർ ക്ലാർക്ക് ജീന ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/349503/community-health-center-fined-rs-10000)