---
title: "അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണം കവർച്ചചെയ്തു"
english_title: "gold was stolen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/349440/gold-was-stolen"
published_at: "2026-03-24T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c24a7b422a3_Untitled-2-web.jpg"
keywords: []
---

# അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണം കവർച്ചചെയ്തു

> **Lead Summary:** കുറ്റൂരിൽ വൻ കവർച്ച ; അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണം കവർച്ചചെയ്തു.കുറ്റൂരിലെ നഫീസ മൻസിലിൽ പരേതനായ അബ്ദു‌ൾ റഹ്മാന്റെ ഭാര്യ നഫീസയുടെ ആഭരണങ്ങളാണ് കവർന്നത്.നഫീസ പെരുന്നാളിന് വീട് പൂട്ടി അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടിൽ പോയതായിരുന്നു.ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നത് ശ്രദ്ധയിൽ പെട്ടത്.

## Article Content

കുറ്റൂരിൽ വൻ കവർച്ച ; അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണം കവർച്ചചെയ്തു.കുറ്റൂരിലെ നഫീസ മൻസിലിൽ പരേതനായ അബ്ദു‌ൾ റഹ്മാന്റെ ഭാര്യ നഫീസയുടെ ആഭരണങ്ങളാണ് കവർന്നത്.നഫീസ പെരുന്നാളിന് വീട് പൂട്ടി അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടിൽ പോയതായിരുന്നു.ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നത് ശ്രദ്ധയിൽ പെട്ടത്.

വീടിന്റെ അടുക്കളഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്തേക്ക് കടന്നത്. പെരിങ്ങോം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/349440/gold-was-stolen)