---
title: "താൻ പഠിച്ച, ഉറക്കെ മുദ്രാവാക്യം വിളിച്ച പയ്യന്നൂർ കോളേജിൽ വോട്ടഭ്യർത്ഥിച്ച് എം വിജിൻ"
english_title: "M. Vijin"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/349328/m-vijin"
published_at: "2026-03-23T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c1506754b55_Untitled-2-web.jpg"
keywords: []
---

# താൻ പഠിച്ച, ഉറക്കെ മുദ്രാവാക്യം വിളിച്ച പയ്യന്നൂർ കോളേജിൽ വോട്ടഭ്യർത്ഥിച്ച് എം വിജിൻ

> **Lead Summary:** കല്യാശ്ശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം വിജിൻ തിങ്കളാഴ്ചത്തെ പര്യടനം ആരംഭിച്ചത് താൻ ബിരുദത്തിന് പഠിച്ച ഉറക്കെ ഉറക്കെ മുദ്രാവാക്യങ്ങൾ ഉയർത്തിയ താൻ ശുഭ്ര പതാക ഏന്തിയ പയ്യന്നൂർ കോളേജിലൂടെയാണ്. തന്നെ അന്ന് പഠിപ്പിച്ച അധ്യാപകരോട് അനുഗ്രഹം വാങ്ങിയും വിദ്യാർത്ഥിളേയും,അധ്യാപകരേയും ജീവനക്കാരേയും കാണുകയും വോട്ടഭ്യർത്ഥിക്കുകയും ചെയ്തു.

## Article Content

കല്യാശ്ശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം വിജിൻ തിങ്കളാഴ്ചത്തെ പര്യടനം ആരംഭിച്ചത് താൻ ബിരുദത്തിന് പഠിച്ച ഉറക്കെ ഉറക്കെ മുദ്രാവാക്യങ്ങൾ ഉയർത്തിയ താൻ ശുഭ്ര പതാക ഏന്തിയ പയ്യന്നൂർ കോളേജിലൂടെയാണ്. തന്നെ അന്ന് പഠിപ്പിച്ച അധ്യാപകരോട് അനുഗ്രഹം വാങ്ങിയും വിദ്യാർത്ഥിളേയും,അധ്യാപകരേയും ജീവനക്കാരേയും കാണുകയും വോട്ടഭ്യർത്ഥിക്കുകയും ചെയ്തു.

   തുടർന്ന് സംസ്‌കൃത സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രം ക്യാമ്പസും സന്ദർശിച്ചു ബിരുദാനന്ദര ബിരുദത്തിന് വിജിൻ പഠിച്ചത് ഈ ക്യാമ്പസിൽ ആയിരുന്നു,ശേഷം സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്,പിലാത്തറ സെന്റ് ജോസഫ് കോളേജ്, വിറാസ് കോളേജ്, കൈതപ്രം എഞ്ചിനെയറിങ് കോളേജ്,എംജിഎം പോളി ടെക്നിക്ക്നെരുവമ്പ്രം ഐഎച്ച്ആർഡികോളേജ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ഇടത് സർക്കാർ കേരളത്തിലെ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കിയതും, വിദ്യാഭ്യാസ മേഖലയിൽ കേരള സർക്കാർ നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങളും, യുവജനങ്ങളെ ചേർത്ത് പിടിച്ച കേരള സർക്കാറിനെ സ്നേഹിക്കുന്ന, വിശ്വസിക്കുന്ന യുവതയേയാണ് ക്യാമ്പസുകളിലെമ്പാടും കാണാൻ സാധിച്ചത്.

മണ്ഡലത്തിൽ സജീവ സാന്നിധ്യമായ തങ്ങളുടെ ഒരു വിളിക്കപ്പുറത്തുള്ള തങ്ങളുടെ സ്വന്തം വിജിൻ ബ്രോയെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ക്യാമ്പസുകൾ എന്ന് വെക്തമാക്കുന്ന ഗംഭീര സ്വീകരണമാണ് ഓരോ ക്യാമ്പസുകളിലും സ്ഥാനാർത്ഥിക്ക് ലഭിച്ചിട്ടുളളത്.തുടർന്ന് പട്ടുവം, അരിയിൽ ലോക്കലിലെ വിവിധ പ്രദേശങ്ങളിലും പര്യടനം നടത്തി വിവിധ സ്ഥാപനങ്ങളേയും, വെക്തികളേയും സന്ദർശിച്ച് വോട്ടഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/349328/m-vijin)