---
title: "വീട്ടില്‍ അതിക്രമിച്ച് കയറി ചീത്തവിളിച്ചെന്ന പരാതിയിൽ കേസ്"
english_title: "Case filed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/349325/case-filed"
published_at: "2026-03-23T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c14e41a7c91_download_(1).jfif"
keywords: []
---

# വീട്ടില്‍ അതിക്രമിച്ച് കയറി ചീത്തവിളിച്ചെന്ന പരാതിയിൽ കേസ്

> **Lead Summary:** **പരിയാരം: **ഭര്‍ത്താവുമായി ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യയെ ചീത്തവിളിച്ചെന്ന പരാതിയിൽ കേസ്.സംഭവത്തില്‍ കടന്നപ്പള്ളിയിലെ ഉണ്ണി എന്നയാളുടെ പേരിലാണ് പരിയാരം പോലീസ് കേസെടുത്തത്.കൈതപ്രത്തെ പടിഞ്ഞാറെ വീട്ടില്‍ പി.വി.സ്വപ്‌നയുടെ പരാതിയിലാണ് കേസ്.

## Article Content

**പരിയാരം: **ഭര്‍ത്താവുമായി ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യയെ ചീത്തവിളിച്ചെന്ന പരാതിയിൽ കേസ്.സംഭവത്തില്‍ കടന്നപ്പള്ളിയിലെ ഉണ്ണി എന്നയാളുടെ പേരിലാണ് പരിയാരം പോലീസ് കേസെടുത്തത്.കൈതപ്രത്തെ പടിഞ്ഞാറെ വീട്ടില്‍ പി.വി.സ്വപ്‌നയുടെ പരാതിയിലാണ് കേസ്.

മാര്‍ച്ച്-22 ന് ഞായറാഴ്ച്ച രാത്രി 8.30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.സ്വപ്‌നയുടെ ഭര്‍ത്താവ് പി.വി.സുനില്‍കുമാറുമാറും ഉണ്ണിയുമായി വാക്തര്‍ക്കം നടന്നിരുന്നു.ഇതിന്റെ പ്രതികാരമായിട്ടാണ് ഭാര്യയെ വീട്ടില്‍ അതിക്രമിച്ചുകയറി ചീത്തവിളിച്ചതെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/349325/case-filed)