---
title: "കേരള വികസനത്തെ പിറകോട്ട് നയിച്ച പിണറായി സർക്കാരിനെ താഴെയിറക്കി വികസന കേരളത്തെ തിരിച്ചുപിടിക്കുന്നതിന് യുഡിഎഫിന്റെ വിജയം അനിവാര്യം: മുസ്ലിം ലീഗ്"
english_title: "Muslim League"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/349179/muslim-league"
published_at: "2026-03-23T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c0bebb0697f_muslim_league.jfif"
keywords: []
---

# കേരള വികസനത്തെ പിറകോട്ട് നയിച്ച പിണറായി സർക്കാരിനെ താഴെയിറക്കി വികസന കേരളത്തെ തിരിച്ചുപിടിക്കുന്നതിന് യുഡിഎഫിന്റെ വിജയം അനിവാര്യം: മുസ്ലിം ലീഗ്

> **Lead Summary:** **കണ്ണൂർ:** വരാൻ പോകുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ കണ്ണൂർജില്ലയിൽമത്സരിക്കുന്നയുഡിഎഫ്സ്ഥാനാർത്ഥികളെയും യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥികളെയും വിജയിപ്പിക്കാൻ ജനാധിപത്യ വിശ്വാസികൾ തയ്യാറാവണമെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം ആഹ്വാനം ചെയ്തു.

## Article Content

**കണ്ണൂർ:** വരാൻ പോകുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ കണ്ണൂർജില്ലയിൽമത്സരിക്കുന്നയുഡിഎഫ്സ്ഥാനാർത്ഥികളെയും യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥികളെയും വിജയിപ്പിക്കാൻ ജനാധിപത്യ വിശ്വാസികൾ തയ്യാറാവണമെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം ആഹ്വാനം ചെയ്തു.

അഴിമതിയും സ്വജനപക്ഷപാതവും സർവ്വോപരി ദുർഭരണവും നടത്തി കേരള വികസനത്തെ പിറകോട്ട് നയിച്ച പിണറായി സർക്കാരിനെ താഴെയിറക്കി വികസന കേരളത്തെ തിരിച്ചുപിടിക്കുന്നതിന് യുഡിഎഫിന്റെ വിജയം അനിവാര്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഏപ്രിൽ 9ന് നടക്കുന്ന തെരഞ്ഞെടുപ്പ് നവകേരളം പടുത്തുയർത്തുന്ന ഒരു തെരഞ്ഞെടുപ്പായി മാറ്റാൻ മുഴുവൻ മുസ്ലിം ലീഗ് പ്രവർത്തകരും സജീവമായി കർമ്മരംഗത്തിറങ്ങണമെന്നും യോഗം അഭ്യർത്ഥിച്ചു .

മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് അഡ്വ. കെ.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു . സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുൽ റഹ്മാൻ കല്ലായി യോഗം ഉൽഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള സ്വാഗതം പറഞ്ഞു. ഭാരവാഹികളായ മഹമൂദ് കടവത്തൂർ, അഡ്വ എസ് മുഹമ്മദ് , കെ വി മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ , ടി എ തങ്ങൾ, എം പി മുഹമ്മദലി, മഹമൂദ് അള്ളാംകുളം, ടി.പി. മുസ്തഫ, എൻ കെ റഫീഖ് മാസ്റ്റർ , ബി.കെ. അഹമ്മദ് പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/349179/muslim-league)