---
title: "കല്യാശ്ശേരിയിൽ എൽ ഡി എഫ് സ്ഥാനാർഥി എം വിജിൻ എം എൽ എയുടെ തെരഞ്ഞെടുപ്പ് പര്യടനം പുരോഗമിക്കുന്നു"
english_title: "LDF candidate M. Vijin MLA's election tour"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/349178/ldf-candidate-m-vijin-mlas-election-tour"
published_at: "2026-03-23T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c0bdfa85a30_news-card.jpg"
keywords: []
---

# കല്യാശ്ശേരിയിൽ എൽ ഡി എഫ് സ്ഥാനാർഥി എം വിജിൻ എം എൽ എയുടെ തെരഞ്ഞെടുപ്പ് പര്യടനം പുരോഗമിക്കുന്നു

> **Lead Summary:** **പഴയങ്ങാടി:** കല്യാശ്ശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം വിജിനോടൊപ്പം വിജയിക്കാനൊരുങ്ങിയിരിക്കുകയാണ് കല്യാശ്ശേരിയുടെ ജനത. മാനവികതയുടേയും വികസനത്തിന്റേയും മുദ്രാവാക്യമുയർത്തിയാണ് വികസന തുടർച്ചക്കായി വിജിൻ വോട്ട് അഭ്യർത്ഥിക്കുന്നത്.ഞായറാഴ്ചത്തെ പര്യടനം ആരംഭിച്ചത് ചെറുതാഴം ഈസ്റ്റിൽ പാലയാട് നിന്നായിരുന്നു കാവുംചാൽ അമലോത്ഭവമാതാ ദൈവാലയവും,ശ്രീസ്ഥ സെന്റ് ആന്റണീസ് ചർച്ചും സന്ദർശിച്ചു. പിന്നീട് ചെറുതാഴം ഈസ്റ്റിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു വിവിധ സ്ഥാപനങ്ങളേയും ജനങ്ങളേയും സന്ദർശിച്ചു.

## Article Content

**പഴയങ്ങാടി:** കല്യാശ്ശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം വിജിനോടൊപ്പം വിജയിക്കാനൊരുങ്ങിയിരിക്കുകയാണ് കല്യാശ്ശേരിയുടെ ജനത. മാനവികതയുടേയും വികസനത്തിന്റേയും മുദ്രാവാക്യമുയർത്തിയാണ് വികസന തുടർച്ചക്കായി വിജിൻ വോട്ട് അഭ്യർത്ഥിക്കുന്നത്.ഞായറാഴ്ചത്തെ പര്യടനം ആരംഭിച്ചത് ചെറുതാഴം ഈസ്റ്റിൽ പാലയാട് നിന്നായിരുന്നു കാവുംചാൽ അമലോത്ഭവമാതാ ദൈവാലയവും,ശ്രീസ്ഥ സെന്റ് ആന്റണീസ് ചർച്ചും സന്ദർശിച്ചു. പിന്നീട് ചെറുതാഴം ഈസ്റ്റിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു വിവിധ സ്ഥാപനങ്ങളേയും ജനങ്ങളേയും സന്ദർശിച്ചു.

ഡിവൈഎഫ്ഐ ചെറുതാഴം ഈസ്റ്റ് മേഖല കമ്മറ്റിയുടെ യുവജന സ്‌ക്വാഡിനോടൊപ്പവും പ്രചരണ രംഗത്ത് പങ്കെടുത്തു. തുടർന്ന് കുഞ്ഞിമംഗത്ത് നടന്ന ചിത്രകലാകാര സംഗമത്തിലും പങ്കെടുത്തു. ചെറുകുന്ന് സൗത്ത്,ചെറുകുന്ന് നോർത്ത്,ഏഴോo ഈസ്റ്റ്‌ ലോക്കൽ പരിധിയിൽ പുന്നച്ചേരി, ദാലിൽ, താവം, പള്ളിക്കര,മുട്ടിൽ,പുതുവ ക്കൽ തുടങ്ങി. കോൺവെൻറ് ഹോസ്റ്റൽ,ക്രിസ്തുകുന്ന് പള്ളി,ഓതയമ്മാടം എന്നിവിടങ്ങളിലും പുളിരെക്കീഴിൽ ശ്രീ ചാമുണ്ടെശ്വരി ക്ഷേത്രത്തിലും സന്ദർശനം നടത്തി.വിവിധ വ്യാപാരസ്ഥാപനങ്ങളിൽ സന്ദർശനം നടത്തി ജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ചു. കല്യാശ്ശേരിയുടെ ഹൃദയത്തിലെന്ന പോലെ ഗ്രാമങ്ങളിലും,നഗരങ്ങളിലും എല്ലാം നിറഞ്ഞ് നിൽക്കുന്നത് എം വിജിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളാണ്. യുഡിഎഫ് പ്രചരണം തുടങ്ങുന്നതിന് മുൻപെ തന്നെ പ്രചരണത്തിൽ ഏറെ മുന്നിലാണ് എം വിജിൻ. പരിചയപ്പെടുത്തലിന്റെ ആവശ്യം പോലും ഇല്ലാത്ത മണ്ഡലത്തിലെ നിറ സാന്നിധ്യമായ വികസനത്തിന്റെ പൂക്കാലമൊരുക്കിയ തങ്ങളുടെ സുഖ ദുഃഖങ്ങളിൽ പങ്കാളിയായ പ്രിയപ്പെട്ട വിജിനെ ചേർത്തുപ്പിടിക്കുകയാണ് കല്യാശ്ശേരിയുടെ ജനത.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/349178/ldf-candidate-m-vijin-mlas-election-tour)